DCBOOKS
Malayalam News Literature Website

സോഹന്‍ റോയിയുടെ അണുകാവ്യം പ്രകാശിതമായി

 

പ്രമുഖ പ്രവാസി വ്യവസായി സോഹന്‍ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള ‘അണുകാവ്യം’ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകള്‍ ചൊവ്വാഴ്ച്ച വൈകിട്ട് ഏരീസ് പ്ലെക്‌സില്‍ നടന്ന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്തു.

ആനുകാലിക പ്രശ്‌നങ്ങളെ ചുരുങ്ങിയ വാക്കുകള്‍ക്ക് ഉള്ളില്‍ നവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണുകാവ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളില്‍ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയില്‍ കൂടിയും സംഗീതം നല്‍കി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. ഹ്രസ്വവും ചടുലവുമായ അവതരണമാണ് അണുകാവ്യത്തെ ശ്രദ്ധേയമാക്കുന്നത്.

അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് സോഹന്‍ റോയ് അവലംബിച്ചിരിക്കുന്നത്. അട്ടപ്പാടിയില്‍ മരിച്ച ആദിവാസി മധു, പ്രവാസിയുടെ ആത്മഹത്യ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ബാലപീഡനം, സിറിയയിലെ പ്രശ്‌നം, പെട്രോള്‍ വില വര്‍ദ്ധന, ത്രിപുര തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെ പറ്റിയുള്ള കവിതകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളില്‍ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയില്‍ കൂടിയും സംഗീതം നല്‍കി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. ഹ്രസ്വവും ചടുലവുമായ അവതരണമാണ് അണുകാവ്യത്തെ ശ്രദ്ധേയമാക്കുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് സോഹന്‍ റോയ് അവലംബിച്ചിരിക്കുന്നത്. അട്ടപ്പാടിയില്‍ മരിച്ച ആദിവാസി മധു, പ്രവാസിയുടെ ആത്മഹത്യ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ബാലപീഡനം, സിറിയയിലെ പ്രശ്‌നം, പെട്രോള്‍ വില വര്‍ദ്ധന, ത്രിപുര തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെ പറ്റിയുള്ള കവിതകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡിസി ബുക്‌സാണ് അണുകാവ്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും.

ഇന്നത്തെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സാഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് പല മികച്ച കവിതകളും മുഴുവനായി വായിക്കാന്‍ സമയം കിട്ടാറില്ല. ഇവിടെയാണ് അണുകാവ്യത്തിന്റെ പ്രസക്തി. ആശയം വേഗത്തില്‍ വായനക്കാരുമായി സംവദിക്കാനും അവരെക്കൊണ്ട് പല തലത്തില്‍ ചിന്തിപ്പിക്കുവാനും അണുകാവ്യത്തിന് കഴിയും. കവിതയെ കൂടുതല്‍ ജനകീയമാക്കാനും ഇത് സഹായിക്കും രാജ്യസഭ എംപിയും മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ വി. മുരളീധരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

കവിതകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന് വേണ്ടി ഏരീസ് എസ്സ്റ്ററാഡോ പ്രത്യേകം തയ്യാറാക്കിയ ‘പോയറ്റ് റോള്‍’ എന്ന ആന്‍ഡ്രോയിഡ് ആപ്പ്‌ലിക്കേഷന്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഓഡിയോ, വിഡിയോ രൂപത്തില്‍ കവിതകള്‍ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ആപ്പ്‌ലിക്കേഷന്റെ സവിശേഷത.

കെ. എസ്. ശബരിനാഥന്‍ എംഎല്‍എ, മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍, നോവലിസ്റ്റും കഥാകാരനുമായ പ്രഫ ജോര്‍ജ് ഓണക്കൂര്‍, ആര്‍ക്കിടെക്ട് ജി ശങ്കര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് റവ. ഡോ. ജോര്‍ജ് ഈപ്പന്‍, ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, ടെക്‌നോപാര്‍ക്ക് സിഇഓ ഹൃഷികേശ് നായര്‍, കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന പോള്‍, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, പ്രമുഖ വ്യവസായികളായ ബേബി മാത്യു സോമതീരം, ജോണി കുരുവിള, ഡോ ജെ. രാജ്‌മോഹന്‍ പിള്ള, ഡോ ബിജു രമേശ് തുടങ്ങിയവരും പങ്കെടുത്തു.

 

Comments are closed.