DCBOOKS
Malayalam News Literature Website

അങ്കണം ഷംസുദ്ദീൻ പുരസ്‌കാരം പ്രൊഫ. കെ.പി.ശങ്കരന്‌

നാലാമത് അങ്കണം ഷംസുദ്ദീന്‍ സ്മൃതി 2021 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അങ്കണം ഷംസുദ്ദീന്‍ സ്മൃതി വിശിഷ്ട സാഹിതീ സേവപുരസ്‌കാരം കെ.പി ശങ്കരന് ലഭിച്ചു. അമ്പതിനായിരം രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ് .

സുഭാഷ് ചന്ദ്രന്‍, ഡോ.സി.രാവുണ്ണി എന്നിവര്‍ യഥാക്രമം നോവല്‍ പുരസ്‌കാരവും കവിതാ പുരസ്‌കാരവും നേടി. ഡോ.എം.കൃഷ്ണന്‍ നമ്പൂതിരിയാണ്(ശൈലി പരിണാമം മലയാള നോവലില്‍)പഠനത്തിനുള്ള അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരത്തിന് അര്‍ഹനായത്.

ഡോ.കല്‍പറ്റ ബാലകൃഷ്ണന് മരണാനന്തര ബഹുമതിയായി പ്രത്യേക പുരസ്‌കാരവും ലഭിച്ചു.
അങ്കണം ഷംസുദ്ദീന്‍ സ്മൃതി അംഗങ്ങളായ ഡോ.സരസ്വതിഷംസുദ്ദിന്‍, എന്‍.ശ്രീകുമാര്‍,സി.എ.കൃഷ്ണന്‍,തൃശ്ശിവപൂരം മോഹനചന്ദ്രന്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

 

Comments are closed.