DCBOOKS
Malayalam News Literature Website
Rush Hour 2

അന്ധര്‍ ബധിരര്‍ മൂകര്‍; ബുക്ക് ടൂര്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍

കോട്ടയം: ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കശ്മീരിന്റെ കഥ പറയുന്ന  ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍  എന്ന പുതിയ നോവലിനെ ആസ്പദമാക്കി കേരളത്തില്‍ വിവിധയിടങ്ങളില്‍ പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. ബുക്ക് ടൂറായി കേരളത്തില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പങ്കുചേരുന്നു.

ഫെബ്രുവരി അഞ്ചാം തീയതി ബുധനാഴ്ച വൈകിട്ട് 5.30ന് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വേദിയായ വടകര എടോടി പഴയ ബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ രാജേന്ദ്രന്‍ എടത്തുംകര, എം.എം.സോമശേഖരന്‍, പി.ഹരീന്ദ്രനാഥ്, ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ഫെബ്രുവരി ആറാം തീയതി വ്യാഴാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം സ്റ്റാച്യു ജങ്ഷനിലുള്ള ഡി സി ബുക്‌സില്‍ വെച്ച് സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ചയില്‍ ബി.രാജീവന്‍, പി.കെ.രാജശേഖരന്‍, ജോണി എം.എല്‍., ടി.ഡി.രാമകൃഷ്ണന്‍ എന്നിവരാണ് പങ്കെടുക്കുക.

ഫെബ്രുവരി ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5.30ന് കൊല്ലം കാമ്പിശ്ശേരി കരുണാകരന്‍ വായനശാലയില്‍ വെച്ചുനടക്കുന്ന പരിപാടിയില്‍ ടി.ഡി.രാമകൃഷ്ണന്‍ പങ്കെടുക്കും.

ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച വൈകിട്ട് 5.30ന് കോഴിക്കോട് ഫോക്കസ് മാളില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ സിവിക് ചന്ദ്രന്‍, എം.സി അബ്ദുള്‍ നാസര്‍, ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് 2019 ആഗസ്റ്റ് 5 മുതല്‍ അന്ധരും മൂകരും ബധിരരുമാകാന്‍ വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍. കാണാനും കേള്‍ക്കാനും സംസാരിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുന്ന ഈ നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകചര്‍ച്ചയിലേക്ക് എല്ലാ സഹൃദയര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.