DCBOOKS
Malayalam News Literature Website

ആരാണ് ആനവാരി രാമൻ നായരും പൊൻകുരിശു തോമയും ? ബഷീർ കഥാപാത്രങ്ങളിലൂടെ …

ആനവാരിയും പൊന്‍കുരിശും….
കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍. തന്റെ തലമുറയിലെ മറ്റ് സാഹിത്യകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി നെടുനീളന്‍ പ്രഭാഷണങ്ങള്‍ നടത്താതെ തനിക്ക് പറയാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേയ്ക്കടുപ്പിക്കുന്നത്.സ്ഥ­ലം എ­ന്ന്‌ വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന ഒ­രു സാങ്കല്‍പിക ഗ്രാ­മ­ത്തി­ലാ­ണ്‌ ഈ ക­ഥ ന­ട­ക്കു­ന്ന­ത്‌. ആ­ന­വാ­രി രാമന്‍നായര്‍ പ­ണ്ട്‌ വെ­റും രാ­മന്‍­നാ­യ­രും പൊന്‍കുരിശ്‌ തോമ പ­ണ്ട്‌ വെ­റും തോ­മ­യും ആ­യി­രു­ന്നു­വ­ത്രെ. ഈ ബഹുമതികള്‍ അ­വര്‍ക്ക്‌ ആ­രാ­ണ്‌ ചാര്‍­ത്തി­ക്കൊ­ടു­ത്ത­ത്‌? ഈ ചോ­ദ്യ­ത്തി­നു­ള്ള ഉ­ത്ത­ര­മാ­ണ്‌ ഈ കൃ­തി. ബ­ഷീ­റി­ന്റെ സ്വ­ത­സി­ദ്ധ­മാ­യ ഹാ­സ്യ­വും നര്‍­മ്മ­വും ഈ കൃ­തി­യില്‍ ഉ­ട­നീ­ളം കാ­ണാം.

ആനവാരി രാമന്‍നായര്‍
Vaikom Muhammad Basheer-Anavariyum Ponkurishumകടുവാക്കുഴിക്കുന്നടങ്ങുന്ന ഒമ്പതുമൈല്‍ ചുറ്റളവിനുള്ളിലെ ദേഷ്യക്കാരന്‍. പ്രമാണി. ഇദ്ദേഹത്തിന്റെ ശരീരവടിവിനെപ്പറ്റി കൂടുതല്‍ അറിവില്ലെങ്കിലും കോപമാണ്‌ ആനവാരിയെ അവരുടെ കൂട്ടായ്‌മയില്‍ അടയാളപ്പെടുത്തുന്നത്‌. ഗൗരവം നിറഞ്ഞ മുഖം. സ്‌ത്രീവിദ്വേഷി. ആനവാരിയുടെ കോപം ഒരിക്കലും അണപൊട്ടാറില്ല. കത്തിജ്ജ്വലിക്കുന്ന ദേഷ്യം തൊട്ടടുത്ത നിമിഷം ആറിത്തണുത്തുപോവുകയാണ്‌. മൂക്കുചെത്തി ഉപ്പിലിടുമെന്ന്‌ പറയുന്നതല്ലാതെ ആനവാരി രാമന്‍നായര്‍ യാതൊന്നും ചെയ്യുന്നില്ല. ഇതിനാകെയുള്ള അപവാദമായി പൊന്‍കുരിശുതോമയോട്‌ ഏറ്റുമുട്ടുന്നുണ്ടെങ്കിലും(ചെറിയമ്പുഴുയുദ്ധം) അത്ര കാര്യമായൊന്നുമല്ല.

പൊന്‍കുരിശ്‌ തോമ
ശാന്തപ്രകൃതക്കാരനായ പൊന്‍കുരിശുതോമ ഒരു കാമുകനാണെന്നേ നമുക്കറിയൂ. കുറച്ചുകൂടി കടന്നു പറഞ്ഞാല്‍ ആനവാരി രാമന്‍നായര്‍, മണ്ടന്‍ മുത്തപ, എട്ടുകാലി മമ്മൂഞ്ഞ്‌ എന്നിവരുടെ കൂട്ടത്തില്‍ ആനവാരിയുടെ ഒരേയൊരു റിബല്‍. ആനവാരിയുടെ പ്രാമാണിത്തത്തെ വകവച്ചുകൊടുക്കാതിരിക്കുകയും അയാളുടെ ഫ്യൂഡല്‍ മനസ്സിനെ ചോദ്യംചെയ്യുകയും ചെയ്യുന്നത്‌ പൊന്‍കുരിശുതോമ മാത്രമാണ്‌. മറ്റ്‌ കഥാപാത്ര ചിത്രീകരണങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി, ഭൗതികമായ വരകള്‍ക്കപ്പുറത്ത്‌ ആഖ്യാനതലത്തിലാണ്‌ ഒരു കാരിക്കേച്ചര്‍ എന്ന നിലയില്‍ പൊന്‍കുരിശുതോമ തെളിയുന്നത്‌. “കര്‍ത്താവായ യേശുമിശിഹാ തമ്പുരാനെ ക്രൂശിച്ചത്‌ മരക്കുരിശിലല്ലേ..? പള്ളിക്കെന്തിനാ പൊന്‍കുരിശ്‌” എന്ന്‌ പൊന്‍കുരിശ്‌ തോമ ചോദിക്കുന്നത്‌ അതുകൊണ്ടാണ്‌.

ബഷീറിന്റെ നോവൽ “ആനവാരിയും പൊൻകുരിശും “, ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട് ; Sulaimani 168 , ഫേസ്ബുക്

Comments are closed.