DCBOOKS
Malayalam News Literature Website

2021 ബുക്കറിനു ഒരാമുഖം

ജെ എസ് അനന്ത കൃഷ്ണൻ
എഴുത്തുകാരൻ, വിവർത്തകൻ, വിമർശകൻ, ദേശീയ അന്തർദേശീയ പുരസ്കാര ജേതാവ്.

കഴിഞ്ഞ രണ്ട് വർഷങ്ങൾ കോവിഡ് കാല അടച്ചിരിപ്പിൻെറ തായിരുന്നു. അതു കൊണ്ട് തന്നെ ഒരു ചായക്ക്‌ മേൽ സജീവമായ പുസ്തക ചർച്ചകൾ നടത്തി പോന്നിരുന്ന നമ്മുടെ സായാഹ്നങ്ങൾ നമുക്ക് നഷ്ടമായിരിക്കുന്നു. ഈ സമയത്താണ് രണ്ടു ദിവസം മുൻപ് ബുക്കർ സമ്മാനത്തിന്റെ 2021 നീളപട്ടിക (Longlist ) നമ്മുടെ മുന്നിലേക്ക്‌ എത്തുന്നത്. 158 നോവലുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 നോവലുകൾ. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിചാരങ്ങളിൽ തുടങ്ങി നമ്മെ മനുഷ്യരാക്കുന്നതെന്ത് എന്നത് വരെ വിഷയമാക്കുന്ന ഗംഭീര നോവലുകൾ. അവയിലൂടെ ഉള്ള ഒരു യാത്രയാണ് ഇന്നത്തെ ലേഖനം.

1. ദ പ്രോമിസ്, ദാമൺ ഗാൽഗുത്
The Promise, Dalmon Galgut

ദക്ഷിണാഫ്രിക്ക

എൺപതുകളുടെ വർണ വെറിക്കാലത്താണി പുസ്തകം ഒരുങ്ങുന്നത്. ഒരു സൗത്ത് ആഫ്രിക്കൻ സ്ത്രീക്ക് അവരുടെ ഇടം നല്കപ്പെടും എന്ന വാഗ്ദാനത്തിന് മേൽ ഉയർന്ന പുസ്തകം. ഇതിനു മുൻപ് രണ്ട്‌ തവണ ബുക്കർ ഷോർട്ട് ലിസ്റ്റുകളിൽ ഇടം പിടിച്ചിരുന്നു ദാമാൺ.

2. ദ സ്വീറ്റ്നെസ്സ് ഓഫ് വാട്ടർ -നതാൻ ഹാരിസ്
(The Sweetness of Water, Nathan Harris)

അമേരിക്ക

ഹാരിസിന്റെ ആദ്യ പുസ്തകമാണിത്. ജോർജ് വാക്കർക്കു അവളുടെ അച്ഛൻ നൽകിയത് ഓക്കും വാൾനട്ടും ഒക്കെ നിറഞ്ഞ 200 ഏക്കർ സ്ഥലമാണ്. അവിടെ ആണ് അയാൾ രണ്ട്‌ കറുത്ത വർഗ്ഗക്കാരായ സഹോദരന്മാരെ കണ്ട് മുട്ടുന്നത്. അവർക്കു വേണ്ടുന്നത് സ്വതന്ത്രമായി വടക്കോട്ടു പോകാനുള്ള കാശാണ്. ജോർജ് അയാളുടെ ആത്മാവിന്റെ സ്വാതന്ത്ര്യവും തേടുന്നു.

3. ദ ഫോർച്ചുൺ മെൻ – നദീഫ മുഹമ്മദ്‌
(The Fortune Men – Nadifa Muhammed )

സൊമാലിയ /ബ്രിട്ടൺ

പിതാക്കന്മാരെയും പുത്രന്മാരെയും കുറിച്ച് ആദ്യ പുസ്തകം (Black Mamba Boy-2010), അമ്മമാരെയും പുത്രിമാരെയും പറ്റിയുള്ള രണ്ടാം പുസ്തകം (The Orchard of Lost Souls-2013). അതിനു ശേഷം വീണ്ടും ഞെട്ടിക്കുകയാണ് വർത്തമാന നോവലിലെ വാഗ്ദാനങ്ങളിൽ ഒരാളായ നദീഫ. ഒരു സൊമാലിയകാരനായ മത്സ്യത്തൊഴിലാളിയെ തെറ്റായ കുറ്റാരോപണത്തിനൊ ടുവിൽ വധിച്ച കഥയെ ആസ്പദമാക്കി ഒരുങ്ങിയ നോവൽ വർണവെറിയും സത്യവും തമ്മിലുള്ള മത്സര ത്തിൽ ഒടുവിൽ നിറത്തിന് ബാലമേറുന്നു.

4. നോ വൺ ഈസ്‌ ടോക്കിങ് എബൌട്ട്‌ ദിസ് -പട്രീഷ്യ ലോക്ക് വുഡ്
(No One is Talking About This-Patricia Lockwood )

അമേരിക്ക

പട്രീഷ്യ ലോക്ക് വുഡ് എന്ന പ്രസിദ്ധ കവിയുടെ ആദ്യ നോവലാണി പുസ്തകം. ഒരു വെർച്വൽ പ്ലാറ്റുഫോമിലെ പേരില്ലാത്ത നായികയെക്കുറിച്ചാണ് ഇതിവൃത്തം. ന്യൂയോർക്കർ ഈ പുസ്തകത്തെ 2021ഫെബ്രുവരിയിൽ ജേൻ ഓസ്റ്റിന്റെ ശൈലിയുടെ നേരവകാശി എന്ന് വിളിച്ചു. അവരുടെ പ്രീസ്റ്റ് ഡാഡി (Priest Daddy) എന്ന ഓർമക്കുറിപ്പ് തീർച്ചയായും വായിക്കുക.

5. ക്ലാര ആൻഡ്‌ ദ സൺ -കശുവോ ഇഷിഗുരോ
(Klara and the Sun-Kashuo Ishiguro)

ബ്രിട്ടൺ

ജോസി എന്ന പെൺകുട്ടിക്ക് അവളുടെ രോഗ ശയ്യയിൽ കൂട്ടാ യിട്ടാണ് ആർട്ടിഫിഷ്യൽ സുഹൃത്തായ ക്ലാര എത്തുന്നത്. 2017 ലെ നോബൽ ജേതാവിന്റെ നെവർ ലെറ്റ്‌ മി ഗോ എന്ന പുസ്തകത്തിൽ കണ്ട സയൻസ് ഫിക്ഷനിലെ മികവ് മാറ്റ് കുറയാതെ ഇവിടെയും തെളിയുന്നു. പുസ്തകം അണിയറയിൽ സാവി വോളർ എന്ന സംവിധായകയുടെ കീഴിൽ സിനിമയായും ഒരുങ്ങുന്നുണ്ട്.

6. എ പാസേജ് നോർത്ത് -അനുക് അരുദ് പ്രഗാശം
(A Passage North-Anuk Arudpragasam)

ശ്രീലങ്ക /ഇന്ത്യ

വർത്തമാന കാലം എന്ന മഹാത്ഭുതത്തെ കുറിച്ചുള്ള അതിഭൗതികമായ മനനത്തിലാണ് പുസ്തകം ആരംഭിക്കുന്നത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്ത ലത്തിലൊരുങ്ങുന്ന പുസ്തകം. നായകനായ കൃഷ്ണൻ ഒരു യാത്രയിലാണ്. അയാൾ കൊളമ്പോയിൽ നിന്ന് വടക്കോട്ടു നീങ്ങുകയാണ്. അയാളെ ചിലത് കാത്തിരിക്കുന്നു.

7. ലൈറ്റ് പെർപെച്വൽ -ഫ്രാൻസിസ് സ്പെഫോർ ഡ്
(Light Perpetual -Francis Spaford)

ബ്രിട്ടൺ

1944 ൽ ഒരു ജർമ്മൻ മിസൈൽ ലണ്ടനിൽ അഞ്ച് പേരുടെ ജീവനെടുക്കുന്നു. എന്നാൽ മരിച്ച അഞ്ച് പേരെ കുറിച്ചല്ല ഫ്രാൻസിസിന്റെ നോവൽ. അവർ മരിക്കാതി രുന്നെങ്കിൽ അവരുടെ ജീവിതം എന്താകും എന്നതിനെ കുറച്ചാണ്. വാട്ട്‌ ഇഫ് സാഹിത്യകൃതികളുടെ ഗണത്തിൽ ഒരു മുതൽ കൂട്ടാണി പുസ്തകം. അദ്ദേഹത്തിന്റെ ആദ്യ നോവലായ ഗോൾഡൻ ഹില്ലും ഇത്തരത്തിലുള്ള ഒരു സാഹിത്യ ഞെട്ടിക്കലാ ണ്.

8. ആൻ ഐലന്റ് – കാരൻ ജെന്നിങ്സ്
(An Island – Karen Jennings)

സൗത്ത് ആഫ്രിക്ക

ഒരു തടവിൽ നിന്ന് ഏകാന്തതയുടെ തടവിലേക്കു എത്തിക്കഴി ഞ്ഞിരിക്കുന്നു വൃദ്ധനായ സമൂവേൽ. നീണ്ട ഇരുപത്തഞ്ച് വർഷം അയാൾ മണ്ണിന്റെ സ്വാതന്ത്ര്യത്തിനായ് പൊരുതി ജയിലിൽ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഒരാൾ കൂട്ടായി വന്നിരിക്കുന്നു. തീരത്തടിഞ്ഞ ഒരാൾ. മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാൾ. 2018 ൽ പുറത്തിറങ്ങിയ അവരുടെ കവിതാ സമാഹാരമായ സ്പേസ് ഇൻഹിബിറ്റഡ് ബൈ എക്കോ
സ് (Space Inhibited by Echoes) എന്ന പുസ്തക വും ഏറെ ഹൃദ്യമായ വായനാനുഭവമാണ്.

9. ബിവിൽഡർമെന്റ് -റിച്ചാർഡ് പവേഴ്‌സ്
(Bewilderment -Richard Powers)

അമേരിക്ക

എക്കോ മേക്കർ, ഓവർ സ്റ്റോറി എന്നി പ്രസിദ്ധ രചനകൾ ഉൾപ്പെടെ 12 നോവലുകൾ പവേ ഴ്സിന്റെ പേനയിൽ നിന്ന് ഉടലെടുത്തിട്ടുണ്ട്. സ്റ്റാൻ ഫോർഡ് സർവ്വകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹത്തിന്റെ അതി ഗംഭീര രചനയാണ് ഈ പുസ്തകം. മയങ്ങാനൊരുങ്ങുന്ന ഭൂമിയിൽ തന്റെ മകനെ വളർത്താൻ ഏറെ കഷ്ടപ്പെടുന്ന ഒരച്ഛൻ പ്രകൃതി ഏറെ ശത്രുഭാവത്തിലാണ്. തന്റെ മകന്റെ രോഗവും.

10. ഗ്രേറ്റ്‌ സർക്കിൾ – മാഗി ഷിപ്സ്റ്റഡ്
(The Great Circle -Maggie Shipstead)

അമേരിക്ക

600 പേജുകൾ നീണ്ട ഒരു ഇതിഹാസ നോവൽ. സ്വന്തം ആകാശ മാർഗം തേടുന്ന സ്ത്രീകൾ തീർച്ചയായും വായിക്കേണ്ട പുസ്തകം. 1914 ൽ ജനിച്ച മരിയൻ ഗ്രേവ്സ് എന്ന സ്ത്രീ അവരുടെ ആഗ്രഹത്തിനൊത്ത ജീവിതം നയിക്കവേ അന്റാർട്ടിക്കയിൽ വച്ച് കാണാതാകുന്നു. അവരുടെ വേഷം അഭിനയിക്കാനാണ് ഹാസ് ലി ബാക്സ്റ്റർ എന്ന ഹോളിവുഡ് നടി എത്തുന്നത്. ഇരു ജീവിതങ്ങളും ഒരു ബിന്ദുവിൽ സംഗമിക്കിന്നു. 2012 ൽ പുറത്തിറങ്ങിയ സീറ്റിങ് അറേഞ്ച്മെൻറ്സ് എന്ന പുസ്തകത്തിൽ നിന്ന് ഏറെ വളർന്നിരിക്കുന്നു അവർ.

11. സെക്കന്റ്‌ പ്ലേസ് -റേച്ച ൽ കസ്ക്
(Second Place-Rachel Cusk )

കാനഡ

M എന്ന നായികക്ക് L എന്ന ചിത്രകാരനോട് തോന്നുന്ന പ്രണയമാണ് പുസ്തകത്തിന്റെ പ്രമേയം. വർഷങ്ങൾക് ശേഷം അവർ L നെ അവരുടെയും ഭർത്താവിന്റെയും സെക്കന്റ്‌ പ്ലേസ് എന്ന കോട്ടേജിലേക്ക് ക്ഷണിക്കുന്നു. കലയുടെ നാനാർത്ഥങ്ങൾ അനാവൃതമാകുന്നു. കസ്കിന്റെ സേവിങ് ആഗ്നസ് (Saving Agnes ) എന്ന പുസ്തകവും ഏറെ പ്രസിദ്ധമാണ്.

12. ചൈന റൂം -സഞ്ജീവ് സഹോട്ട
(China Room-Sanjeev Sahota)

ബ്രിട്ടൻ

യൂ കെ യിൽ കുടിയേറിയ ഇന്ത്യക്കാരുടെ മൂന്നാം തലമുറയിൽ പെട്ടയാളാണ് സഞ്ജീവ്. അദ്ദേഹത്തിന്റെ 2015 ൽ പ്രസിദ്ധീകൃതമായ ദ ഇയർ ഓഫ് റൺ എവെസ് മുൻപേ മാൻ ബുക്കർ അവാർഡിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 1990 കളിലും 1929 ലുമായാണ് രണ്ട്‌ തലമുറകളിലൂടെ സഞ്ചരിക്കുന്നത്. ഹെ റോമിൻ ഉപയോഗത്തിൽ നിന്ന് രക്ഷ നേടാൻ തന്റെ പഞ്ചാബിലെ കുടുംബ വീട്ടിലേക്കെത്തുമ്പോഴാണ് അയാൾ തന്റെ മുതുമുത്തശ്ശിയായ മെഹറിനെ പറ്റിയും അവരുടെ സഹോദരങ്ങളായ ഹർബസിനെയും ഗുർ ലീനെയും പറ്റി അറിയുന്നത്. ബാലവിവാഹവും അടിച്ചമർത്തലുകളും അതിന്റെ വിങ്ങലും സ്വാതന്ത്ര്യ അഭിലാഷവും കഥയെ സങ്കീർണമാ കുന്നു.

13. എ ടൌൺ കോൾഡ് സൊലസ് – മേരി ലോസൺ
( A Town Called Solace- Mary Lawson)

കാനഡ

ദ റോഡ് എൻഡ്‌സ് (The Road Ends) എന്ന 2013 ലെ പുസ്തകത്തിന് ശേഷം ലോസൺ നീണ്ട മൗനത്തിലായിരുന്നു. 75-ആം വയസ്സിൽ അവർ വീണ്ടും എഴുതുകയാണ് കാണാതായ റോസ് എന്ന കൗമാരക്കാരിയെപ്പറ്റി അവളെ കാത്തിരിക്കുന്ന സഹോദരിയായ ക്ലാര യെപ്പറ്റി, അയൽവാസിയായ ഒരു കാൽ നഷ്ടപെട്ട ഓർച്ചാർഡിനെ പറ്റി

Comments are closed.