DCBOOKS
Malayalam News Literature Website

ഒരു പ്ലേറ്റില്‍ വെണ്ണയുമായി അമൂല്‍ ഗേളും ആന്റണിയും, ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമൂല്‍

 ചിത്രത്തിന് കടപ്പാട്; അമൂല്‍ ട്വിറ്റര്‍ പേജ്

ചിത്രത്തിന് കടപ്പാട്; അമൂല്‍ ട്വിറ്റര്‍ പേജ്

ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമൂലിന്‍റെ ഡൂഡില്‍. ‘അമൂല്‍ ജല്ലി ഗുഡ്  ‘ എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു പ്ലേറ്റില്‍ വെണ്ണക്കട്ടിയും കത്തിയുമായി നില്‍ക്കുന്ന അമൂല്‍ ഗേളും ജല്ലിക്കെട്ട് നായകനുമാണ് ഡൂഡിലിലുള്ളത്. പിന്നില്‍ ‘കട്ടു എ പീസ് ഓഫ് ബട്ടര്‍?’ എന്ന് ചോദിച്ചു കൊണ്ടു നില്‍ക്കുന്ന പോത്തും ഓസ്‌കര്‍ ശില്‍പവും ഉണ്ട്. ‘ജല്ലിക്കെട്ട് , 2021 ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി’, എന്ന കുറിപ്പോടെയാണ് അമൂല്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യന്‍ എന്‍ട്രിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്.മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെമാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രിമിയറില്‍ കൈയടി നേടിയ ജല്ലിക്കട്ട് റിലീസിനു മുന്‍പു തന്നെ ശ്രദ്ധ നേടിയിരുന്നു.

14 അംഗജൂറിയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത്. ഏപ്രില്‍ 25നാണ് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

Comments are closed.