DCBOOKS
Malayalam News Literature Website

അമിതാവ് ഘോഷിന് 1.35 കോടിയുടെ ഇറാസ്മസ് പ്രൈസ്

ഈ വർഷത്തെ ഇറാസ്‌മസ് പ്രൈസ് ഇന്ത്യൻ- ഇംഗ്ലിഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്.  നെതർലൻഡ് രാജാവ് രക്ഷാധികാരിയായുള്ള ഇറാസ്‌മിയാനം ഫൗണ്ടേഷൻ നൽകുന്നതാണ് 150,000 യൂറോ (ഏകദേശം 1.35 കോടി രൂപ)യുടെ ഈ പുരസ്കാരം.

കാലാവസ്‌ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന ആഗോള പ്രതിസന്ധിയെപ്പറ്റിയുള്ള രചനകളാണ് അമിതാവ് ഘോഷിനു പുരസ്‌കാരം നേടിക്കൊടുത്തത്. ഭൂതകാലത്തെക്കുറിച്ചുള്ള കഥകൾ പറഞ്ഞ് അനിശ്ചിതമായ ഭാവിയുടെ പ്രതിസന്ധികൾക്ക് അദ്ദേഹം ഉത്തരം തേടുന്നതായി പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി.

അമിതാവ് ഘോഷിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.