DCBOOKS
Malayalam News Literature Website

അംബേദ്കര്‍ ഇന്ന്

ശശി തരൂരിന്റെ ‘അംബേദ്കര്‍ ഒരു ജീവിതം’ എന്ന പുസ്തകത്തിൽ നിന്നും

ബദ്രി നാരായണന്‍ എന്ന സാമൂഹികശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചതുപോലെ, ബാബാസാഹെബ് അംബേദ്കര്‍ ഇന്ന്
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, പൂര്‍ണ്ണമായും വ്യത്യസ്തമായ പ്രത്യയശാസ്ത്രമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ രൂപവുമായി കൂട്ടുകൂടാനായി എങ്ങനെയൊക്കെയാണ് മത്സരിക്കുന്നത് എന്നത് കണ്ട് ആശ്ചര്യപ്പെട്ടേക്കാം. 90 നാരായണന്റെ അഭിപ്രായത്തില്‍, അംബേദ്കറുടെ ജീവിതവും രചനയും എന്നത്തെക്കാളും, പൊതുഭാവനയില്‍ ഒരു ഇടം നേടുവാനായി വീണ്ടും കണ്ടെടുക്കപ്പെടുകയും സങ്കല്പിക്കപ്പെടുകയും ചെയ്യുന്നു. ദലിതര്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രാഷ്ട്രീയ ബോധവാന്മാരാകുന്നതും Textരാഷ്ട്രീയപാര്‍ട്ടികള്‍ അംബേദ്കറുടെ ദര്‍ശനത്തോടുള്ള തങ്ങളുടെ പ്രഖ്യാപിത പ്രതിബദ്ധത, ദലിത് വോട്ടര്‍മാരിലേക്ക് രാഷ്ട്രീയമായി എത്തിക്കുന്നതിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതുമാണ് ഇതിന് കാരണമെന്ന് നാരായണ്‍ പറയുന്നു. അനന്യ വാജ്പേയിയെ പ്രതിധ്വനിപ്പിച്ച് യാഷിക ദത്ത് വാദിക്കുന്നത് താന്‍ അവരെ എതിര്‍ത്തതുകൊണ്ടാണെന്നാണ്. ‘സങ്കീര്‍ണ്ണമായ അധികാര ഘടനകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള വിശകലനങ്ങള്‍ ഉയര്‍ന്ന ജാതിവ്യവസ്ഥയ്ക്ക് വളരെ അപകടകരമായിരുന്നു.’ അംബേദ്കറെ തട്ടിയെടുത്തുകൊണ്ട് അദ്ദേഹത്തെ നിര്‍വീര്യമാക്കുന്നതായിരുന്നു കൂടുതല്‍ സുരക്ഷിതം:

കൗശലമുള്ള രാഷ്ട്രീയതന്ത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ബി ജെ പി അംബേദ്കര്‍ ദലിതരെയും അവരുടെ വോട്ടര്‍മാരെയും സംബന്ധിച്ച് വളവില്ലാത്ത തെളിഞ്ഞ വഴിയാണെന്ന് കണ്ടെത്തി. എന്നാല്‍ അവരുടെ അടിസ്ഥാന തത്ത്വങ്ങളെ നേരിട്ട് ആക്രമിക്കുന്ന, അദ്ദേഹത്തിന്റെ ആശയ ങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടുക എന്നത് കുഴപ്പം പിടിച്ച കാര്യമാണെന്ന് മനസ്സിലാക്കി. മാത്രമല്ല അത് പ്രബലരായ ഉന്നതജാതിക്കാരെ സംബന്ധിച്ച് ഇഷ്ടമുള്ള കാര്യവുമല്ല. അവര്‍ അംബേദ്കറിനെ കൈവശപ്പെടുത്തി, എന്നാല്‍ വ്യവസ്ഥാപിത അധികാരഘടനയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനം അല്ലെങ്കില്‍ തത്ത്വശാസ്ത്രത്തെ ചര്‍ച്ചചെയ്തില്ല. ദലിതരുടെ അവകാശങ്ങളുടെ പ്രതീകമായിരുന്ന അംബേദ്കറുടെ രൂപം അണിനിരത്തിക്കൊണ്ടു സമത്വത്തിനുവേണ്ടി നില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണെന്നു സ്വയം വെളിപ്പെടുത്തുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. എങ്കിലും ഭൂരിഭാഗം രാഷ്ട്രീയപാര്‍ട്ടികളും അദ്ദേഹത്തിന്റെ ആശയവുമായി ബന്ധപ്പെട്ട് ഒന്നുംതന്നെ ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ല.

2022-ല്‍ പഞ്ചാബില്‍ തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ ഗവണ്‍മെന്റ്, എല്ലാ ഗവണ്‍മെന്റ് ഓഫീസുകളിലും അംബേദ്കറുടെ ചിത്രം (അതുപോലെ സ്വാതന്ത്ര്യ സമരസേനാനിയായ ഭഗത് സിങ്) വെക്കുവാനുള്ള തീരുമാനം എടുത്തത് ഇന്ത്യയില്‍ അദ്ദേഹം കൈവരിച്ച ഐതിഹാസിക പദവിയുടെ ഉദാഹരണമാണ്. നിയോജകണ്ഡലത്തിലെ 16.6 എന്ന് കണക്കാക്കാവുന്ന ദലിത് വോട്ടുകളെ കരുതിയുള്ള ഒരു നിന്ദ്യമായ തന്ത്രമായിരുന്നു ആ തീരുമാനമെന്നും പറയാവുന്നതാണ്. പ്രത്യേകിച്ചും ദലിത് സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളില്‍പോലും ജാതി ഹിന്ദു വോട്ടര്‍മാര്‍ അവരെക്കാള്‍ കൂടുതലായതിനാല്‍, ദലിതരെ നിസ്സാരമായി കണ്ടിരുന്ന അംബേദ്കറുടെ കാലത്തുനിന്നുള്ള ഒരു സുപ്രധാന മാറ്റത്തെയും ഇത് പ്രതിനിധീകരിക്കുന്നു.

ഇന്ന് ഇടതുപാര്‍ട്ടികളും വലതുപക്ഷ ബി ജെ പിയും കോണ്‍ഗ്രസും മറ്റ് ഇതര പ്രത്യയശാസ്ത്രമുള്ള AAP യുമൊക്കെ അംബേദ്കറോട് ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ പതിറ്റാണ്ടുകള്‍ക്കുശേഷം അതുകൊണ്ട് സ്വന്തം ജീവിതത്തില്‍ ഒരു മാറ്റം വരുത്തിയേക്കാം.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.