DCBOOKS
Malayalam News Literature Website

ഫിനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുമെന്ന് ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി. അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തോമസ് ചാണ്ടിവിഷയത്തില്‍ ഹൈക്കോടതിയുടേതടക്കം രൂക്ഷവിമര്‍ശനത്തിന് ഇരയായ ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി. അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അവര്‍ക്ക് നിങ്ങളെ തോല്‍പ്പിക്കാനാകും മുറിവേല്‍പ്പിക്കാനും അപമാനിക്കുവാനും സാധിച്ചേക്കാം. എന്നാല്‍, അവര്‍ക്ക് നിങ്ങളെ ഒരിക്കലും നശിപ്പിക്കാന്‍ സാധിക്കില്ല. ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ന്ന് പറക്കുവാന്‍ സാധിക്കുമെന്ന് അനുപമ പോസ്റ്റില്‍ കുറിക്കുന്നു. പാശ്ചാത്യ കവയത്രി നിഖിത ഗില്ലിന്റെ വരികളാണ് പോസ്റ്റിനായി കടം എടുത്തിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് അനുപമയ്ക്ക് നേരിടേണ്ടി വന്നത്. ഇതോടെ അനുപമ നല്‍കിയ രണ്ട് നോട്ടീസും പിന്‍വലിച്ചു. നോട്ടീസിലെ സര്‍വേ നമ്പര്‍ തെറ്റിയതിനു ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് നോട്ടീസ് പിന്‍വലിക്കുകയാണെന്നു കലക്ടര്‍ക്കു വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചത്. പുതിയ നോട്ടീസ് നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

 

Comments are closed.