DCBOOKS
Malayalam News Literature Website
Rush Hour 2

അക്ബർ കക്കട്ടിൽ പുരസ്ക്കാരം പി എഫ് മാത്യൂസിന്

2021-ലെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസിന്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചില പ്രാചീന വികാരങ്ങള്‍‘ എന്ന പുസ്തകത്തിനാണ് അംഗീകാരം. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്‌കാരം.

സാറാ ജോസഫ്, എന്‍ എസ് മാധവന്‍, കെ.വി. സജയ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 17-ന് കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടക്കുന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണസമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.

പി എഫ് മാത്യൂസിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.