DCBOOKS
Malayalam News Literature Website

സ്റ്റോക്‌ഹോമില്‍ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു

പ്രതീകാത്മക ചിത്രം

179 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ വിമാനം സ്‌റ്റോക്‌ഹോമിലെ അര്‍ലാന്‍ഡ വിമാനത്താവളത്തിനുള്ളിലെ കെട്ടിടത്തിലിടിച്ചു. ലാന്‍ഡ് ചെയ്തശേഷം ഗേറ്റിനടുത്തേയ്ക്ക് വിമാനം മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകാണ് കെട്ടിടത്തില്‍ ഇടിച്ചത്. വിമാനത്തിനുള്ളില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10.15ഓടെയാണ് അപകടമുണ്ടായത്. അതേസമയം അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള പ്രധാന ടെര്‍മിനലായ ടെര്‍മിനല്‍ അഞ്ചില്‍ നിന്ന് 50 മീറ്റര്‍ അകലെയായാണ് അപകടം നടന്നത്.

Comments are closed.