DCBOOKS
Malayalam News Literature Website

അഭിമന്യുവിന്റെ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കൊച്ചി: മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസന്വേഷിച്ചിരുന്ന സെന്‍ട്രല്‍ സി.ഐ അനന്തലാലിനെയാണ് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിനാണ് പകരം അന്വേഷണം ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്.

കോളേജിന്റെ മതിലില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. അഭിമന്യുവിനെ കോളേജ് പരിസരത്ത് വെച്ച് കുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

Comments are closed.