DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ അഭയ കൊലക്കേസിലെ ആദ്യ വിധി ഇന്ന്

കേസല്‍ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ,ആര്‍ഡിഓ കോടതിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്ന് കാട്ടിയുളള ഹര്‍ജിയിലാണ് പ്രത്യേക സിബിഐ കോടതി വിധി പറയുക. സിസ്റ്റര്‍ അഭയ കേസില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കി കൊടുത്തു എന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഴ്ച്ചകള്‍ നീണ്ട നടന്ന വാദങ്ങള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറയാന്‍ പോകുന്നത്.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ് പി കെടി മൈക്കിള്‍ ,RDO ആയിരുന്ന എസ് ജി കെ കിഷോര്‍ , സിബിഐ മുന്‍ എസ്പി പിവി ത്യാഗരാജന്‍, കോട്ടയം ആര്‍ഡിഒ ഓഫീസിലെ മുന്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്കായിരുന്ന കെ എന്‍ മുരളീധരന്‍, പയസ് ടെന്‍ത് കോണ്‍വെന്റിലെ അടുക്കളജീവനക്കാരി അച്ചാമ്മ, ത്യേസ്യാമ്മ, സിസ്റ്റര്‍ ഷേര്‍ളി എന്നീവരെ പ്രതി ചേര്‍ത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറയുക.

തൊണ്ടി മുതല്‍ നശിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് കോടതി വാദത്തിനിടയില്‍ അഭിപ്രായപ്പെട്ടു. കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂര്‍ , ഫാദര്‍ ജോസ് പൃതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീവരെ പ്രതികളാക്കി 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. തെളിവ് നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് അഡീഷണല്‍ എസ് ഐയായ വിവി അഗസ്റ്റിന്‍, െ്രെകംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവല്‍ എന്നീവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു.

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

Comments are closed.