DCBOOKS
Malayalam News Literature Website

ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം പ്രകാശിപ്പിക്കുന്നു

എ പി മെഹറലി  എഴുതിയ ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം എന്ന യാത്രാവിവരണ ഗ്രന്ഥം പ്രാകശിതമാവുകയാണ്. 2018 മാര്‍ച്ച് 16ന് വൈകിട്ട് 5 കോഴിക്കോട് അളകാപുരി ജൂബിലി ബാന്‍ക്വിറ്റ് ഹാളില്‍ സാഹിത്യ നിരൂപകന്‍ പ്രൊഫ. കെ പി ശങ്കരന്‍ പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ വി മുസഫര്‍ അഹമ്മദ് പുസ്തകം ഏറ്റവാങ്ങും. പി കെ പാറക്കടവ് അദ്ധ്യക്ഷനാകുന്ന പുസ്തകപ്രകാശന ചടങ്ങ് ഡോ ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി കെ ദയാനന്ദന്‍ പുസ്തകപരിചയം നടത്തും.

പി പി ശ്രീധരനുണ്ണി, കാസിം വാടാനപ്പള്ളി, പൂനൂര്‍ കെ കരുണാകരന്‍, ടി പി ഉമ്മര്‍ എന്നിവര്‍ ആശംസകളറിയിക്കും. എ പി മെഹറലി  മറുമൊഴി പറയും. വായനാക്കൂട്ടം ജന. സെക്രട്ടറി ശശിധരന്‍ ഫറോക്ക് സ്വാഗതവും സഹൃദയ വോദി ജന. സെക്രട്ടറി നന്ദിയും പറയും.

Comments are closed.