DCBOOKS
Malayalam News Literature Website

ഒരിടത്തൊരു പുഴയുണ്ടേ… ആളോരുക്കത്തിലെ ഗാനം റിലീസ് ചെയ്തു

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കം സിനിമയിലെ ഏക ഗാനം റിലീസ് ചെയ്തു. റോണി റാഫേല്‍ ഈണമിട്ട ‘ഒരിടത്തൊരു പുഴയുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഓഡിയോ പ്രകാശനം ചെയ്തു.

സംവിധായകന്‍ ഷിബു ഗംഗാധരന്‍ ഓഡിയോ സിഡി ഏറ്റുവാങ്ങി. അജേഷ് ചന്ദ്രന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ്.

മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആളൊരുക്കം 29ന് തീയറ്ററിലെത്തും. ഓട്ടംതുള്ളല്‍ കലാകാരനായാ പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

Comments are closed.