DCBOOKS
Malayalam News Literature Website

“ആ നദിയോട് പേര് ചോദിക്കരുത് , കലാപങ്ങളും സ്ത്രീകളും “

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദി 5 വാക്കിൽ “ആ നദിയോട് പേര് ചോദിക്കരുത് – കലാപങ്ങളും സ്ത്രീകളും ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഷീലാ ടോമി, ഡോ. മിനി പ്രസാദ് എന്നിവർ പങ്കെടുത്തു.

കലാപങ്ങളും സ്ത്രീകളും എന്ന വിഷയം “ആ നദിയോട് പേര് ചോദിക്കരുത് ” എന്ന നോവൽ എഴുതുമ്പോൾ ഷീലയെ എങ്ങനെയാണ് സ്വാധീനിച്ചത്? എന്ന ചോദ്യത്തോടുകൂടിയാണ് സെഷൻ ആരംഭിച്ചത്. ഏത് കലാപം എടുത്താലും പ്രകൃതി ദുരന്തം എടുത്താലും അവിടെ സ്ത്രീകൾ അനുഭവിക്കുന്ന ദുരന്തം കാണാൻ കഴിയും എന്നും പലസ്തീനിലുണ്ടായ പല പ്രശ്നങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ഷിലാ ടോമി ചർച്ചയിൽ പറഞ്ഞു.
“തീ പിടിച്ച കാടിനായി ശബ്ദമില്ലാത്ത മനുഷ്യർക്കായി ലിപിയില്ലാത്ത ഭാഷയ്ക്കായി” എന്ന ഷീല ടോമിയുടെ ആദ്യ നോവലിന്റെ ഒരു ഭാഗം മിനി പ്രസാദ് പറഞ്ഞു കൊണ്ട് ചർച്ച അവസാനിച്ചു.

Comments are closed.