DCBOOKS
Malayalam News Literature Website

വെര്‍ജീനിയ വൂള്‍ഫിന്റെ ലോകോത്തര കഥകള്‍

എഴുത്തിന്റെ ലോകത്തും ജീവിതത്തിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ലോകസാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വെര്‍ജീനിയ വൂള്‍ഫിന്റെ പ്രശസ്തങ്ങളായ കഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍-വെര്‍ജീനിയ വൂള്‍ഫ് എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. വിശ്വസാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരുടെ കൃതികള്‍ പരിചയപ്പെടുത്തുന്ന ലോകോത്തര കഥകള്‍ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഈ കഥസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എക്കാലത്തെയും ലോകസാഹിത്യ ആസ്വാദകരുടെ അത്ഭുതാദരങ്ങള്‍ പിടിച്ചെടുക്കുന്ന പതിനൊന്ന് മഹാകഥാകൃത്തുക്കളുടെ ഏറ്റവും മികച്ച കഥകളുടെ സമാഹാരങ്ങളാണ് ഈ പരമ്പര കാഴ്ചവെയ്ക്കുന്നത്.

ലോക ചെറുകഥാസാഹിത്യത്തിലെ അനശ്വര പ്രതിഭകളില്‍ പ്രഥമഗണനീയയാണ് സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാനങ്ങള്‍ തേടി തന്റേതായ വഴികളിലൂടെ സഞ്ചരിച്ച വെര്‍ജീനിയ വൂള്‍ഫ്. പരമ്പരാഗത കഥാഖ്യാനശൈലിയെ അപ്പാടെ മാറ്റിമറിച്ചവയാണ് അവരുടെ ഓരോ കഥകളും.

മിസ്സ് വിയുടെ നിഗൂഢമായ കഥ(The Mysterious case of Miss V.), ഭിത്തിയിലെ പാട് (The Mark on the Wall),ക്യൂ ഗാര്‍ഡന്‍സ് (Kew Gardesn),മിസ്സിസ് ഡാലോവേ ബോണ്ട് സ്ട്രീറ്റില്‍ (Mrs Dalloway in Bond Street),എഴുതാത്ത നോവല്‍ (An Unwritten Novel) തുടങ്ങി വെര്‍ജീനിയ വൂള്‍ഫിന്റെ 14 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

കോട്ടയം സ്വദേശിയായ രാധാമണിക്കുഞ്ഞമ്മയാണ് കഥകളുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുളളത്.

 

Comments are closed.