DCBOOKS
Malayalam News Literature Website

കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍

ചരിത്രത്തെയും ഐതിഹ്യങ്ങളെയും കൂട്ടിക്കുഴച്ച് പുതിയൊരു ചരിത്രമുണ്ടാക്കുക എന്നത് ഭാരതത്തില്‍ മാത്രമല്ല പുരാതന സംസ്‌കാരങ്ങള്‍ നിലനിന്ന പ്രദേശങ്ങളിലെല്ലാം സംഭവിക്കുന്ന പ്രതിഭാസമാണ്. എന്നാല്‍ ചില കെട്ടുകഥകളെ ചരിത്രമാക്കുകയും കാലങ്ങളോളം അക്കാദമിക് പാാഠപുസ്തകങ്ങളില്‍പോലും പഠിപ്പിച്ച് കൈമാറുകയും ചെയ്യുന്ന ആനമണ്ടത്തരങ്ങള്‍ വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന നാം മലയാളികള്‍ ചെയ്തുപോരുന്നു എന്നത് ഒട്ടും അഭിലഷമീയമല്ല

പ്രമാണ രേഖഖളില്ലാത്ത, ചരിത്രമെന്ന പേരില്‍ നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തം കെട്ടുകഥകളെ തകര്‍ത്തെറിയുകയും ചരിത്രമെന്നാല്‍ പ്രമാണരേഖഖളല്ലാതെ മറ്റൊന്നുമല്ല എന്നു ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് ചരിത്രപണ്ഡിതനായ എം. ജി. എസ് നാാരായണന്‍ കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍ എന്ന പുസ്തകത്തില്‍.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തകപരമ്പരയില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ചരിത്രകാരനായ എം ജി എസ് നാരായണന്‍ എഴുതിയ കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍. പേരുപോലെതന്നെ കേരളത്തിന്റെ ചരിത്രതാളുകളില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടതും നമ്മളെല്ലാവരും കാണാതെ പഠിച്ചുവെച്ചതുമായ ചില ചരിത്രവസ്തുതകള്‍ തെറ്റായിരുന്നു എന്ന് വാദിക്കുകയാണ് ഈ പുസ്തകം.

സെന്റ്‌തോമസ് കേരളത്തില്‍ വന്നിട്ടേയില്ല എന്നതും, പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചതല്ല കേരളമെന്നും ചേരമാന്‍ പെരുമാളിന്റെ നബി സന്ദര്‍ശം ഒരു കെട്ടുകഥയാണെന്നും ഗാമ കാപ്പാട് കപ്പലിറങ്ങിട്ടിയില്ല എന്നും മഹാബലി എന്നൊരു ചക്രവര്‍ത്തി കേരളം ഭരിച്ചിട്ടില്ല എന്നും ടിപ്പു സുല്‍ത്താന്‍ എന്നു വാഴ്ത്തപ്പെടുന്നതുപോലെ ഒരു സ്വാതന്ത്ര്യസമരപ്പോരാളിയല്ല എന്നും തുടങ്ങി പത്ത്‌ കള്ളക്കഥകകള്‍ അടിസ്ഥാന പ്രമാണ രേഖകളുടെ പിന്‍ബലത്തോടെ എം ജി എസ്  ഈ പുസ്തകത്തില്‍ പൊളിച്ചടുക്കുന്നുണ്ട്. മാത്രമല്ല മുസിരിസ് എന്ന പേരില്‍ നാം കൊണ്ടാടുന്നത് യഥാര്‍ത്ഥ മുസിരിസല്ല എന്നും ഒപ്പം റൊമീള ഥാപ്പറിനെപ്പോലെയുള്ള ഇടുപക്ഷസൈദ്ധാന്തിക ചരിത്രപണ്ഡിതന്‍മാരുടെ വസ്തുതാവിരുദ്ധമായ ചില നിലപാടുകളെയും എം ജി എസ് ഈ പുസ്തകത്തില്‍ വിമര്‍ശനവലിധേയമായി സമീപിക്കുന്നുണ്ട്.

പ്രമാണരേകകളില്ലാതെ ഏതെങ്കിലും വിഭാഗത്തെ തൃപ്തിപ്പെടുത്തുവാനുള്ള ഉപാധിയായി ചരിത്രത്തെ ഉപയോഗിക്കരുത് എന്ന സന്ദേശമാണ് ഈ പുസ്തത്തില്‍ എം ജി എസ് മുന്നോട്ടുവയ്ക്കുന്നത്. കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ അഞ്ചാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

 

Comments are closed.