DCBOOKS
Malayalam News Literature Website

ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ സ്വന്തമാക്കാന്‍ ചിട്ടയായ ശാസ്ത്രീയപരിശീലനം

ശരീരം ശ്വാസം,മനസ്സ്, എന്നിവയെ വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധിച്ച് മാനസികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വിടുതിയേകി, ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ നല്‍കുന്ന ധ്യാനം പരിശീലിപ്പിക്കുവാന്‍ ചിട്ടയായ ശാസ്ത്രീപരിശീലനം നിര്‍ദ്ദേശിക്കുന്ന കൃതിയാണ് സ്വാമി രാമ രചിച്ച Meditation and its Practice. ഈ പുസ്തകത്തിന്റെ മലയളപരിഭാഷയാണ് ധ്യാനവും പരിശീലനവും. വിശ്വനാഥ് പി വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങി.

പുസ്തകത്തെകുറിച്ച്;

ധ്യാനത്തിന്റെ അടിസ്ഥാന രീതികളെക്കുറിച്ച് വ്യക്തവും ശാസ്ത്രീയവുമായ അറിവ് പകരുവാന്‍വേണ്ടിയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. തത്ത്വചിന്താപരവും സാങ്കേതികപരവുമായ വിവരങ്ങള്‍ക്കുപരിയായി വികസിതസ്വഭാവമുള്ള, അടുക്കും ചിട്ടയുമുള്ള ഒരു രീതി നിങ്ങള്‍ക്കു നല്കുക എന്നതാണിതിന്റെ ലക്ഷ്യം. ധ്യാനത്തിനായി സ്വയം തയ്യാറെടുക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രീതികളും സങ്കേതങ്ങളും ഈ ഗ്രന്ഥം നല്കുന്നു. പ്രസ്തുത പ്രാരംഭപരിശീലനങ്ങള്‍ നിങ്ങളുടെ ധ്യാനത്തിന്റെ ഗുണത്തെ ഉന്നതമാക്കുന്നു. തങ്ങളുടെ ജീവിതം കൂടുതല്‍ പരിശുദ്ധവും ക്രിയാത്മകവും സംതൃപ്തവുമാക്കുവാനായി ധ്യാനത്തിന്റെ ഈ ശാസ്ത്രം ആയിരക്കണക്കിനു വര്‍ഷങ്ങളായി ധാരാളം സാധകര്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആരോഗ്യം, ബന്ധങ്ങള്‍, പ്രവൃത്തികള്‍ ചെയ്യുവാനുള്ള കഴിവ് എന്നിവ മെച്ചപ്പെടുത്തുവാന്‍ ധ്യാനം നിങ്ങളെ സഹായിക്കുന്നു. ഇതിന്റെ കാരണം പ്രധാനപ്പെട്ട ഒന്നാണ്. മറ്റൊരു വിദ്യയ്ക്കും നല്കാനാവാത്ത ഒന്ന് ധ്യാനത്തിനു നല്കാനാവും–അതു നിങ്ങളെ നിങ്ങള്‍ക്കു തന്നെ പരിചയപ്പെടുത്തുന്നു. ഒടുവില്‍ ബോധത്തിന്റെ കേന്ദ്രത്തില്‍ എത്തിച്ചേരുകയും അവിടെനിന്നും അവബോധം ജീവിതത്തിന്റെ വിവിധ കൈവഴികളിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഉന്നതമായ പ്രസ്തുത കേന്ദ്രമാണ് ‘ആത്മന്‍’ എന്നറിയപ്പെടുന്നത്.

ലോകത്തെക്കുറിച്ചും വസ്തുക്കളെക്കുറിച്ചുമുള്ള മമത ഇല്ലാതാവുകയും തന്നില്‍ കുടികൊള്ളുന്ന ആത്മനെ തിരിച്ചറിയുകയും ചെയ്യുന്നതോടെ സാധകന്റെ ലക്ഷ്യം പൂര്‍ണ്ണമാകുന്നു. അപ്പോള്‍ ‘സമാധി’ എന്ന ആനന്ദകരമായ മാനസികാവസ്ഥയിലേക്ക് സാധകന്‍ എത്തിച്ചേരുന്നു. ഈ അവസ്ഥ പ്രാപിച്ചതിനു ശേഷം, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ലഭിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. അടിസ്ഥാനപാഠങ്ങള്‍ ലളിതമായി തോന്നുമെങ്കിലും തുടര്‍ച്ചയായി പരിശീലിച്ചു കഴിയുമ്പോള്‍ ധ്യാനത്തിന്റെ പൂര്‍ണ്ണമായ പ്രയോജനങ്ങള്‍ ലഭിച്ചു തുടങ്ങുന്നു. തുടക്കത്തില്‍ വളരെ നേരിയ മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കും വര്‍ദ്ധിക്കുന്ന ശാന്തതയും സ്വസ്ഥതയും അനുഭവേവദ്യമാകും. എന്നാല്‍ അഭ്യാസങ്ങള്‍ പുേരാഗമിക്കുേമ്പാള്‍ ആഴത്തിലുള്ള ശ്രദ്ധേയമായ മാറ്റങ്ങള്‍ സ്വയം അനുഭവിച്ചു തുടങ്ങും. ഇൗ ആന്തരയാത്ര തികച്ചും ആനന്ദകരമാകണെമങ്കില്‍, നിങ്ങള്‍ തുടര്‍ച്ചയായി പരിശീലിക്കേണ്ടിയിരിക്കുന്നു.

ധ്യാനത്തിന്റെ പ്രായോഗിക ശാസ്ത്രം വളരെ അഗാധമാണ്. അതു നിങ്ങളില്‍ താല്‍പര്യം സൃഷ്ടിക്കുന്നു. യോഗയുടെ മറ്റ് ഘടകങ്ങളായ ആസനങ്ങള്‍, പ്രാണായാമം, ആരോഗ്യസംരക്ഷണം, ധ്യാനത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവ നിങ്ങള്‍ക്ക് വെല്ലുവിളിയായി അനുഭവെപ്പടും. നിങ്ങള്‍ തുടങ്ങിയ ഈ ധ്യാനപരിശീലനത്തിലൂടെ സന്തോഷവും പ്രയോജനവും ലഭിക്കുമാറാകട്ടെ.

Comments are closed.