DCBOOKS
Malayalam News Literature Website

സര്‍ക്കാര്‍ സേവനങ്ങള്‍; സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, സേവനാവകാശം വഴി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളുടെ സമയപരിധി തുടങ്ങി സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകമാണ് ഷെരീഫ് നെടുമങ്ങാട് തയ്യാറാക്കിയ അറിയാത്തതും അറിയേണ്ടതും.

ഓരോ കുടുംബത്തിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഈ പുസ്തകം വീട്ടിലുണ്ടെങ്കില്‍ സര്‍ക്കാര്‍ കാര്യത്തെ സംബന്ധിച്ചുള്ള സംശയം അകറ്റുവാനായി നെട്ടോട്ടം ഓടേണ്ടി വരില്ല. ജാതി സര്‍ട്ടിഫിക്കറ്റ്, ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് കണക്ഷന്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിധവാപെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍ തുടങ്ങി അനവധി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കും വിധത്തിലാണ് ഈ പുസ്തകത്തിന്റെ രചന.

സാധാരണക്കാര്‍ക്ക് സഹായകരമാം വിധം തയ്യാറാക്കപ്പെട്ടിരിക്കുന്ന അറിയാത്തതും അറിയേണ്ടതും പുസ്തകപ്രസാധകരംഗത്ത് അപൂര്‍വ്വമെന്നുതന്നെ പറയാം.

Comments are closed.