DCBOOKS
Malayalam News Literature Website

അനന്തമൂര്‍ത്തി ഒരു ഓര്‍മ്മപ്പെടുത്തല്‍

ഡിസംബര്‍ 21- യു.ആര്‍.അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനം

യു.ആര്‍.അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.  വാക്കിന്റെ സദസ്സില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍, കന്നഡ സാഹിത്യകാരന്‍ ചന്ദന്‍ ഗൗഡ എന്നിവര്‍ കെ എൽ എഫ് 2020-ന്റെ വേദിയിൽ ഒരുമിച്ചപ്പോള്‍ ലോകത്തിന് പുതിയ ജീവിതദര്‍ശനം നല്‍കിയ അനന്തമൂര്‍ത്തിയുടെ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കായി അതുമാറി. അനന്തമൂര്‍ത്തിയുമായുള്ള ചന്ദന്‍ ഗൗഡയുടെ അഭിമുഖത്തില്‍ നിന്നും രൂപപ്പെട്ട ‘എ ലൈഫ് ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചർച്ച, പുനഃപ്രസിദ്ധീകരണം

അനന്തമൂര്‍ത്തിയുമായുള്ള തന്റെ ഊഷ്മളമായ ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടാണ് സച്ചിദാനന്ദന്‍ ചര്‍ച്ചയിലേക്ക് കടന്നത്. ഭാഷകളുടെ തുല്യപ്രാധാന്യത്തിനായി ശബ്ദം ഉയര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സച്ചിദാനന്ദന്‍ ഓര്‍മ്മിച്ചു. ചില ഭാഷകള്‍ക്കു മാത്രം അമിത പ്രാധാന്യം നല്‍കുന്നതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളും ചര്‍ച്ചയില്‍ കടന്നു വന്നു.

‘എ ലൈഫ് ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകം രൂപപ്പെട്ടതിനു പിന്നിലെ അഭിമുഖ നാളുകളെക്കുറിച്ച് രേഖപ്പെടുത്തി കൊണ്ടാണ് അനന്തമൂര്‍ത്തിയെ ചന്ദന്‍ ഗൗഡ ഓര്‍മ്മിച്ചത്. ജാതിമതചിന്തകള്‍ അദ്ദേഹത്തെ അലോസരപെടുത്തിയിരുന്നതായും വിവിധ മതവിഭാഗത്തില്‍പെട്ട തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ഈ അസ്വസ്ഥത അദ്ദേഹം പങ്കുവച്ചിരുന്നതായും ചന്ദന്‍ ഗൗഡ സൂചിപ്പിച്ചു. ലൈംഗികതയെക്കുറിച്ചുള്ള അനന്ദമൂര്‍ത്തിയുടെ കാഴ്ചപ്പാടുകള്‍ ‘എ ലൈഫ് ഇന്‍ ദി വേള്‍ഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ചചെയ്തു.

അനന്തമൂര്‍ത്തിയുടെ രചനയിലെ സാമൂഹിക പ്രതിബന്ധതയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. അനന്തമൂര്‍ത്തി മുറുകെ പിടിച്ചതും ആഴത്തില്‍ അറിയാന്‍ ശ്രമിച്ചതുമായ ഗാന്ധിയന്‍ ആശയങ്ങളെക്കുറിച്ചും സച്ചിദാനന്ദന്‍ ഓര്‍മ്മപ്പെടുത്തി. കന്നഡ സാഹിത്യത്തിന്റെ പരിമിതികളെക്കുറിച്ചും അനന്തമൂര്‍ത്തിയെ കന്നഡ ജനത വിസ്മരിക്കുന്നതിലും ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് ചര്‍ച്ച അവസാനിച്ചു.

യു.ആര്‍. അനന്തമൂര്‍ത്തിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.