DCBOOKS
Malayalam News Literature Website

രക്തംചിന്തിയ ഒരു ചരിത്രം

ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ആര്‍.കെ. ബിജുരാജ്

തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍, തെരഞ്ഞെടുക്കപ്പെട്ട ഭരണനിര്‍വഹണസംവിധാനം ആവശ്യപ്പെട്ട് ജനങ്ങള്‍ ഉത്തരവാദ ഭരണ പോര്‍മുഖത്തില്‍ അണിനിരന്ന ചരിത്രത്തിന് 85 വര്‍ഷം തികയുന്നു. ആഗസ്റ്റ് 26 -നാണ് പ്രത്യക്ഷസമരം സ്റ്റേറ്റ് കോണ്‍ഗ്രസ്തുടങ്ങിയത്. എന്തായിരുന്നു ആ സമരം, സമരം എങ്ങനെ മുന്നേറി, എങ്ങനെ അവസാനിച്ചു?:സമരരേഖകളെ അടിസ്ഥാനമാക്കി ഒരു ചരിത്രാന്വേഷണം.

തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ രക്തരൂഷിതമായ നിരവധി പ്രക്ഷാഭങ്ങള്‍ തുടക്കം മുതലേ കണ്ടെത്താം. ആറ്റിങ്ങല്‍ കലാപം മുതല്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരെ വെട്ടുന്നതുവരെ നടന്ന പ്ര
ക്ഷോഭങ്ങളും കലാപങ്ങളും എണ്ണിയാലൊടുങ്ങില്ല. എന്നാല്‍, തിരുവിതാംകൂര്‍ ഏറ്റവും സംഘര്‍ഷഭരിതമായ Pachakuthiraവര്‍ഷം 1938 ആണ്. കടയ്ക്കല്‍, കല്ലറ പാങ്ങോട് എന്നിവിടങ്ങളില്‍ വലിയ കലാപങ്ങളുണ്ടായി. കടയ്ക്കലില്‍ എട്ടുദിവസം മാത്രമാണെങ്കിലും ജനം അധികാരം പിടിച്ചെടുത്തു. ഒക്ടോബറില്‍ ആലപ്പുഴയിലെ തൊഴിലാളിവര്‍ഗം ഐതിഹാസികമായ പണിമുടക്ക് നടത്തി. അങ്ങനെ ജനം ആദ്യമായി സംഘടിതമായി,ഭരണകൂടത്തിനെതിരെ പോരാടി. ആ മുന്നേറ്റങ്ങളുടെയെല്ലാം കേന്ദ്രം സ്റ്റേറ്റ് കോണ്‍ഗ്രസ്നേതൃത്വത്തില്‍ നടന്ന ഉത്തരവാദ പ്രക്ഷോഭണമായിരുന്നു. എട്ടര പതിറ്റാണ്ട് മുമ്പ് നടന്ന ആ പ്രക്ഷാഭം ചരിത്രത്തിന്റെ നല്ലൊരു പാഠപുസ്തകംകൂടിയാണ്; ഗുണപരമായും നിഷേധാത്മകമായും.

തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണത്തിനുള്ള പ്രത്യക്ഷ പ്രക്ഷോഭം 1938 ആഗസ്റ്റ് 26-ന് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടങ്ങി. സ്ഥാപകസമ്മേളനം മുതല്‍ ഉത്തരവാദ ഭരണമായിരുന്നു സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആവശ്യം. 1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സംഘടന നേരിട്ട് ഇടപെടേണ്ടെന്നും പകരം സ്വതന്ത്ര രാഷ്ട്രീയ സംഘടനകള്‍ക്ക് രൂപം നല്‍കണമെന്നും തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 1938 ഫെബ്രുവരി 23-നാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെട്ടത്.ഫെബ്രുവരി 25-ന് പുത്തന്‍കച്ചേരിക്ക് സമീപം ഒരു ചെറിയ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഒരു പ്രമേയത്തിലൂടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. പട്ടം താണുപിള്ള പ്രസിഡന്റ്, കെ.ടി. തോമസ്, പി.എസ്. നടരാജപിള്ള എന്നിവര്‍ സെക്രട്ടറിമാര്‍. രൂപീകരിക്കപ്പെട്ട ഉടനെതന്നെ സ്റ്റേറ്റ് കോണ്‍ഗ്രസിന് ഭരണകൂടനടപടി നേരിടേണ്ടിവന്നു. മാര്‍ച്ചില്‍, ആദ്യം തിരുവനന്തപുരംഡിവിഷനിലും പിന്നീട് കൊല്ലം ഡിവിഷനിലും കോണ്‍ഗ്രസ് യോഗങ്ങള്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ നിരോധിച്ചു.

പൂര്‍ണ്ണരൂപം 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഓഗസ്റ്റ് ലക്കം ലഭ്യമാണ്‌

ആര്‍.കെ. ബിജുരാജിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

Comments are closed.