DCBOOKS
Malayalam News Literature Website

അവതാരകരുടെ രാഷ്ട്രീയം

വാര്‍ത്ത അവതരിപ്പിക്കുന്നവര്‍ രാഷ്ട്രീയമെഴുതുന്നു. മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ നയിക്കുന്ന രാഷ്ട്രീയചര്‍ച്ചകള്‍ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന പരിപാടിയാണ്. വിവിധ മേഖലകളിലും പ്രസ്ഥാനങ്ങളിലും വ്യവഹരിക്കുന്ന വ്യക്തികളെ ക്ഷണിച്ചുവരുത്തി മുന്നിലിരുത്തി സംവദിക്കുകയോ തര്‍ക്കിക്കുകയോ പ്രകോപിപ്പി ക്കുകയോ വെള്ളംകുടിപ്പിക്കുകയോ ചെയ്യുന്ന വാര്‍ത്താധിഷ്ഠിതമായ ഒരു കാഴ്ച. സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ ആധികാരികമായി മോഡറേറ്റര്‍മാരായി മാറുന്നവരുടെ വ്യക്തിപരമായ രാഷ്ട്രീയകാഴ്ചപ്പാട് എന്താണ്? ചര്‍ച്ചാവേളയില്‍ ഇവരുടെ രാഷ്ട്രീയമനോനില ഏതു വിധമായിരിക്കും? വിദ്യാര്‍ത്ഥിജീവിതകാലത്ത് ഏതെങ്കിലും വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നോ? മലയാളം ടെലിവിഷന്‍ ചാനലുകളിലെ ശ്രദ്ധേയരായ അഞ്ചുപേര്‍ ( സ്മൃതി പരുത്തിക്കാട്, നിഷാദ് റാവുത്തര്‍, രജനി വാര്യര്‍, സനീഷ് ഇളയടത്ത്, മാതു സജി ) പച്ചക്കുതിരയുടെ ഏപ്രില്‍ലക്കത്തില്‍ എഴുതിയിരിക്കുന്നു.

ലേഖനം വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

Comments are closed.