DCBOOKS
Malayalam News Literature Website

എ. അയ്യപ്പൻ കവിത പഠന കേന്ദ്രം പുരസ്​കാരം ഡോ: ആർ. ശ്രീലത വർമക്ക്

എ. അയ്യപ്പന്‍ കവിതാപഠന കേന്ദ്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ നെരളക്കാട്ട് രുഗ്മിണിയമ്മ കവിത പുരസ്‌ക്കാരത്തിന് കവിയും നിരൂപകയുമായ ഡോ.ആര്‍. ശ്രീലത വര്‍മയ്ക്ക്.

15,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ. ജയകുമാര്‍ ഐ.എ.എസ്, ആലങ്കോട് ലീല കൃഷ്ണന്‍, ഡോ: അഗസ്റ്റീന്‍ ജോസഫ്എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.

ഡിസംബറില്‍ കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന എ. അയ്യപ്പന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

Comments are closed.