DCBOOKS
Malayalam News Literature Website

കേരളത്തിലെ ആദ്യ ഹിപ് ഹോപ് ഫെസ്റ്റിവലായി ‘പറ’,

കേരളത്തിലെ ഹിപ് ഹോപ്പ് കലാകാരന്മാരെയെല്ലാം ചേർത്ത് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന ഹിപ് ഹോപ് ഫെസ്റ്റിവൽ ‘പറ’ ശ്രദ്ധേയമാകുന്നു. സ്ട്രീറ്റ് അക്കാഡമിക്സ് , വേടൻ, റാപ് കിഡ്, മനുഷ്യർ, എ ബി ഐ, വിവ്സി, ഫെജോ, നീരജ് മാധവ് , എംസി കൂപർ, മർത്യൻ, ഇർഫാന ഹമീദ്, ഇന്ദുലേഖ വാര്യർ, ബ്ലാസ് ലി, ശ്രീനാഥ് ഭാസി, ഡിജെ ശേഖർ എന്നീ കലാകാരന്മാരാണ് ‘പറ’ യിൽ അണി ചേരുന്നത്.

1980 കളില്‍ അമേരിക്കയിലെ കറുത്ത വര്‍ഗക്കാരും ലാറ്റിനോ വര്‍ഗക്കാരും സൃഷ്ടിച്ച ഒരു സംഗീത ശാഖയാണ് ഹിപ് ഹോപ്. താളാത്മകമായ പാട്ടും പറച്ചിലുകളും നൃത്തവും മനോഭാവവുമെല്ലാം ചേര്‍ന്ന ഈ സംഗീതരൂപം പിന്നീട് ലോകത്തെമ്പാടും പ്രതിരോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും അലയൊലികളായി മാറി.

കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിമിതപ്പെടുത്തിയ ക്ഷണിതാക്കൾക്കു മുമ്പിൽ ഡിസംബർ 13 ന് അവതരിപ്പിച്ച ‘പറ’ കേരളത്തിൽ നടന്ന ആദ്യ ഹിപ് ഹോപ് ഫെസ്റ്റിവലാണ്. ആഷിക് അബു, ബിജിബാൽ, ഡി ജെ ശേഖർ, റിമ കല്ലിങ്കൽ, മധു സി നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ സംഗീത ഉത്സവം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ യു ട്യൂബ് ചാനലിൽ ഡിസംബർ 31 രാവിലെ 10 മുതൽ പ്രകാശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

 

 

Comments are closed.