DCBOOKS
Malayalam News Literature Website

അമിതാഭ ബാഗ്ചിക്ക് ഡി.എസ്.സി സാഹിത്യപുരസ്‌കാരം

കാഠ്മണ്ഡു: ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന 2019-ലെ ഡി.എസ്.സി സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാഭ ബാഗ്ചിക്ക്. 2018-ല്‍ പുറത്തിറങ്ങിയ ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 യു.എസ് ഡോളറാണ്(ഏകദേശം 17.7 ലക്ഷം രൂപ) പുരസ്‌കാരത്തുക.

നേപ്പാള്‍ സാഹിത്യോത്സവത്തില്‍ വെച്ചായിരുന്നു പുരസ്‌കാരപ്രഖ്യാപനം. സാഹിത്യോത്സവത്തിന്റെ സമാപന ചടങ്ങില്‍വെച്ച് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പുരസ്‌കാരം ബാഗ്ചിക്ക് സമ്മാനിച്ചു. ഹരീഷ് ത്രിവേദി അധ്യക്ഷനും ജെറമി തംബ്ലിങ്, കുന്ദ ദീക്ഷിത്, കാര്‍മന്‍ വിക്രമഗമഗെ, റിഫാത് മുനിം എന്നിവര്‍ അംഗങ്ങളായ ജൂറി പാനലാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയില്‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയിട്ടുള്ള അമിതാഭ ബാഗ്ചി ഡല്‍ഹി ഐ.ഐ.ടിയില്‍ അധ്യാപകനാണ്.

Comments are closed.