DCBOOKS
Malayalam News Literature Website

ഉരു മെഹ്ഫിലില്‍ കത്യായിനി ദാഷിന്റെ സംഗീതസന്ധ്യ ജനുവരി 26ന്

കൊച്ചി: സംഗീതാസ്വാദകര്‍ക്കായി ഉരു ആര്‍ട്ട് ഹാര്‍ബറില്‍ സംഘടിപ്പിച്ചിരിക്കുന്ന ഉരു മെഹ്ഫിലില്‍ കത്യായിനി ദാഷിന്റെ സംഗീതപരിപാടി അരങ്ങേറുന്നു. വിശ്രുത കവി കബീര്‍ ദാസിന്റെ കവിതകളാണ് കത്യായിനി ആലപിക്കുക. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ വൈകിട്ട് എട്ട് മണിക്കാണ് സംഗീതസന്ധ്യ.

ചിത്രകലയും സംഗീതവും സാധനയാക്കിയ കലാകാരിയാണ് കത്യായിനി ദാഷ്. നിരവധി വേദികളില്‍ കത്യായിനി ഇന്‍സ്റ്റലേഷനുകള്‍ക്കൊപ്പമാണ് സംഗീതപരിപാടി നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബിനാലെയുടെ ഭാഗമായി നടന്ന സംഗീതവിരുന്നില്‍ കത്യായിനി ദാഷിന്റെ പരിപാടി അരങ്ങേറിയിരുന്നു.

Comments are closed.