DCBOOKS
Malayalam News Literature Website

വാനവില്ലേ….കൂടെയിലെ മനോഹരമായ ഒരു പ്രണയഗാനം

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടെയിലെ പുതിയൊരു ഗാനം കൂടി പ്രേക്ഷകരിലേക്ക്. സോഫിയുടെയും ജോഷ്വയുടെയും പ്രണയം അവതരിപ്പിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. പൃഥ്വീരാജും പാര്‍വ്വതിയുമാണ് ഗാനരംഗത്തിലുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

വിവാഹശേഷം സിനിമാഭിനയത്തിന് അവധി നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ തിരികെയെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സായിരുന്നു നസ്രിയ ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വ്വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 14-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.