DCBOOKS
Malayalam News Literature Website

ട്രോളുകള്‍ പത്രമാധ്യമത്തിന് വലിയ തിരിച്ചടിയായി മാറി തുടങ്ങി

 

സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസം ചര്‍ച്ചകളില്‍ ഏറേ രസകരമായ ഒന്നായിരുന്നു ‘ഡസ് കാര്‍ട്ടൂണ്‍ ഹാവ് ലിമിറ്റ്‌സ്’. കഥാകൃത്ത് എം.നന്ദകുമാര്‍ മോഡറേറ്ററായി എത്തിയ ചര്‍ച്ചയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഇ.വി. ഉണ്ണി, അസീം ത്രിവേണി, സുധീര്‍നാഥ് എന്നിവര്‍ മുഖ്യാതിഥികളായി.

കാര്‍ട്ടൂണുകള്‍ക്ക് യാതൊരു തരത്തിലുമുള്ള പരിമിധികള്‍ ഇല്ലെന്നും എന്നാല്‍ അതിര്‍ വരമ്പുകള്‍ സൃഷ്ടിക്കപ്പെടണമെന്നും പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ഇ.പി. ഉണ്ണി പറഞ്ഞു. ബ്രിട്ടീഷ് പാരമ്പര്യത്തില്‍ നിന്നും കടമെടുത്ത കാര്‍ട്ടൂണുകള്‍ പിന്നീട് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമായി ചേരുകയായിരുന്നു. ട്രംപിന്റെ വരവോടു കൂടി അമേരിക്കയില്‍ കാര്‍ട്ടൂണുകള്‍ക്ക് കൂടുതല്‍ മാറ്റങ്ങളും പുരോഗതിയും കണ്ടു തുടങ്ങി. ഇന്നത്തെ ട്രോളുകള്‍ പത്രമാധ്യമത്തിന് വലിയ തിരിച്ചടിയായി മാറി തുടങ്ങി. സോഷ്യല്‍ മീഡിയ എന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും കൂട്ടിച്ചേര്‍ത്തു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.