DCBOOKS
Malayalam News Literature Website

AICTE ഇന്റേണ്‍ഷിപ് അസസ്‌മെന്റ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഡി സി സ്മാറ്റിന് മികച്ച വിജയം

AICTE ഇന്റേണ്‍ഷിപ് അസസ്‌മെന്റ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഡി സി സ്മാറ്റിന് മികച്ച വിജയം. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (AICTE ) Ambit എന്നിവരുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച AICTE – Fourth Ambit Internship Fair ല്‍ ആണ് വാഗമണ്‍ ഡി സി സ്മാറ്റിന് മികച്ച വിജയംകൊയ്യാനായത്. ഓള്‍ ഇന്ത്യലവലില്‍ നടത്തിയ ഫെയറില്‍ തിരുവനന്തപുരം ഡി സി സ്മാറ്റ്, വാഗമണ്‍ ഡി സി സ്മാറ്റ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആദ്യത്തെ 35 റാങ്കില്‍ ഇടം പിടിച്ചു.

അഞ്ജന സിദ്ധാര്‍ത്ഥ് (Rank-6), അഖില്‍ ഒ ടി(Rank-11), മിഥുന്‍ എം (Rank-20), ശരത് കൃഷ്ണ പി(Rank-34), സച്ചിന്ത് സലിലന്‍(Rank-35) എന്നിവരാണ് വിജയികളായത്.

കുട്ടികളുടെ ടെക്‌നിക്കല്‍ കഴിവുകള്‍ വികസിപ്പിക്കുക, പഠനമേഖലയിലെ അനുഭവസമ്പത്ത് കൂട്ടുക എന്നീ ലക്ഷ്യത്തോടെയാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ഇന്റേണ്‍ഷിപ് സംഘടിപ്പിച്ചത്. AICTE, Ambit എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന നാലാമത് ആംബിറ്റ് ഫെയറാണിത്.

Comments are closed.