DCBOOKS
Malayalam News Literature Website

അമര്‍നാഥ് യാത്രക്കിടെ മണ്ണിടിച്ചില്‍: അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ചു

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്രക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് തീര്‍ത്ഥാടകര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജമ്മുവിലെ ഗന്ദെര്‍ബാല്‍ ജില്ലയിലെ ബ്രാരിമാര്‍ഗിലുള്ള ബാല്‍ട്ടല്‍ റൂട്ടിലാണ് അപകടമുണ്ടായത്.പരുക്കേറ്റവരെ താഴ്‌വരയിലുള്ള ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരില്‍ നാല് പേര്‍ പുരുഷന്‍മാരാണ്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ തടസ്സം പരിഹരിക്കാന്‍ രക്ഷാപ്രവര്‍ത്തകകരുടേയും സുരക്ഷാസേനയുടേയും പരിശ്രമം തുടരുകയാണ്.

കനത്ത സുരക്ഷയോടെ 3500-ഓളം പേരെയാണ് ദിവസവും അമര്‍നാഥ് സന്ദര്‍ശനത്തിന് അനുവദിക്കുന്നത്. ജൂണ്‍ 28-നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇത്തവണ ഏതാനും ദിവസങ്ങള്‍ വൈകിയാണ് തീര്‍ത്ഥാടനം ആരംഭിച്ചത്.

Comments are closed.