DCBOOKS
Malayalam News Literature Website

തെലങ്കാനയില്‍ ബസപകടം: 45 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് 45 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ജഗത്യാര്‍ ജില്ലയിലെ ശനിവര്‍പട്ട് ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരികയായിരുന്ന തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടസമയത്ത് ബസില്‍ എഴുപതോളം പേരുണ്ടായിരുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഏറെ പരിശ്രമിച്ചാണ് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.