DCBOOKS
Malayalam News Literature Website

കശ്മീരില്‍ ഭീകരാക്രമണം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ അരഹമയിലാണ് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അനന്തനാഗ് ജില്ലയില്‍ രണ്ട് ഹിസ്ബുള്‍ ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ  ആക്രമണം ഉണ്ടായത്.

Comments are closed.