DCBOOKS
Malayalam News Literature Website

കോവിഡ്കാല വായനയ്ക്കായി ഇന്ന് ഡിസി ബുക്‌സ് നല്‍കുന്നു ‘ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ ‘ 30% വിലക്കുറവില്‍!

കോവിഡ്കാല വായനയ്ക്കായി ഇന്ന് ഡിസി ബുക്‌സ് നല്‍കുന്നു ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍)‘ 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരം. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്.  24 മണിക്കൂര്‍ സമയത്തേയ്ക്ക് മാത്രമാകും ഒരു പുസ്തകം ഓഫറില്‍ ലഭ്യമാകുക. ഇന്ന് (21 ഏപ്രില്‍ 2021)  മാത്രമാകും ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍)‘ ഓഫറില്‍ ലഭ്യമാവുക.

നിരവധി ഭാഷകളില്‍ ലോകവ്യാപകമായി പരിഭാഷ ചയ്യപ്പെട്ടിട്ടുള്ള ഷെര്‍ലക് ഹോംസ് കഥാപാത്രമായി വന്ന കഥകള്‍ക്കും നോവലുകള്‍ക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്.

പ്രശസ്ത നോവലിസ്റ്റ് മുട്ടത്തുവര്‍ക്കി, പി എ വാര്യര്‍, സെബാസ്റ്റ്യന്‍ പോള്‍, എം പി സദാശിവന്‍, കെ. കെ. കൃഷ്ണകുമാര്‍ തുടങ്ങിയ പ്രമുഖര്‍ വിവര്‍ത്തനം ചെയ്ത ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ്ണകൃതികള്‍ 1995 ലാണ് ഡി സി ബുക്‌സ് മലയാളി വായനക്കാര്‍ക്ക് നല്‍കുന്നത്. അക്കാലത്തുതന്നെ ഈ കൃതികളുടെ വിവര്‍ത്തനത്തിലെ കയ്യൊതുക്കത്തെക്കുറിച്ച് സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ളവര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ആര്‍തര്‍ കോനന്‍ ഡോയലിന്റെ ജീവിതകാലഘട്ടത്തില്‍ ഹോംസ് കൃതികള്‍ പുറത്തിറങ്ങിയ ക്രമത്തിലാണ് നാലു നോവലുകളും എട്ടു കഥാസമാഹാരങ്ങളും ഹോംസ് ക്ലബ്ബിലൂടെ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയത്. ഒറ്റയൊറ്റയായി പുറത്തിറങ്ങിയ കൃതികള്‍ ഇപ്പോഴും വായനക്കാര്‍ക്ക് ലഭ്യമാണ്.

ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച 4 നോവലുകളും എട്ട് കഥാസാമാഹാരങ്ങളും അടങ്ങിയ പുസ്തകമാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍. ചോരക്കളം , നാല്‍വര്‍ ചിഹ്നം , ബാസ്‌കര്‍ വിത്സിലെ

വേട്ടനായ, ഭീതിയുടെ താഴ്‌വര എന്നീ നോവലുകളും 56 കഥകളും രണ്ടു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

 

Comments are closed.