DCBOOKS
Malayalam News Literature Website

‘ബഹുരൂപി’; മലയാള കവിതയെ പുതുവഴിയിലൂടെ നയിച്ച സച്ചിദാനന്ദന്റെ കവിതകള്‍

 

‘മറന്നുവച്ച വസ്തുക്കള്‍’ എന്ന കവിതാസമാഹാരത്തിനുശേഷം സച്ചിദാനന്ദന്റേതായി പുറത്തുവന്ന കവിതാപുസ്തകമാണ് ബഹുരൂപി. 2009- 2011 കാലഘട്ടത്തില്‍ അദ്ദേഹമെഴുതിയ മുപ്പത്തിയെട്ട് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. വൈയക്തികവും സാമൂഹികവുമായ സംഘര്‍ഷങ്ങളില്‍ നിന്നുമാണ് ഈ കവിതകളത്രയും പിറവിയെടുത്തിട്ടുള്ളത് എന്ന് കവി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

‘കാവ്യരൂപങ്ങളാകട്ടെ ഞാന്‍ മുന്‍കൂട്ടി നിശ്ചയിക്കാറില്ല;ഛന്ദസ്സും മുക്തഛന്ദസ്സും പലതരം ഗദ്യരീതികളും ഈ കവിതയില്‍ കടന്നുവരുന്നുണ്ട്. ഇവയില്‍ ചില കവിതകളെങ്കെലും രാഷട്രീയധ്വനികളുണ്ടെങ്കില്‍ അത് മൗലികമായ ഒരു നീതിബോധത്തിന്റേതാണ്.മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ഏറെയുണ്ടായ, മൗലികമായ മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെട്ട ഒരു കാലം ഈ കവിതകളില്‍ സ്പന്ദിക്കുന്നുവെങ്കില്‍ അതും സ്വാഭിവികാമാണ്’ എന്ന് സച്ചിദാനന്ദന്‍ മുന്നേപറഞ്ഞുവയ്ക്കുന്നു.

കെ എസ് രാധാകൃഷ്ണന്റെ ബഹുരൂപി ശില്പത്തില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായ മൂസുയി, മയ്യ എന്നിവരെ ഓര്‍മ്മിച്ചുകൊണ്ടെഴുതിയ ബഹുരൂപി, ‘വീടിനെക്കുറിച്ചുള്ള അവസാനത്തെ കവിത’, ‘പിണക്കം’, ‘മണ്ണ് തിന്നവന്‍’, ‘തിടമ്പ്’, ‘ഗവര്‍ണ്ണരും നടിയും’, ‘ത്രിമൂര്‍ത്തികള്‍’, ‘പത്തില്‍ പത്ത്’ തുടങ്ങിയ കവിതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുബന്ധമായി സച്ചിദാനന്ദന്‍ നടത്തിയ പ്രഭാഷണവും, ചന്ദ്രികാ വാരികയ്ക്കായി നടത്തിയ അഭിമുഖവും നല്‍കിയിട്ടുണ്ട്.

Comments are closed.