DCBOOKS
Malayalam News Literature Website

‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍’; ലോകം കണ്ട മഹാനായ എഴുത്തുകാരന്‍ വില്യം ഷെയ്ക്‌സ്പിയറിന്റെ ഓര്‍മ്മയ്ക്കായി പ്രസിദ്ധീകരിച്ച കൃതി

ലോകം കണ്ട മഹാനായ എഴുത്തുകാരന്‍ വില്യം ഷെയ്ക്‌സ്പിയറിന്റെ ഓര്‍മ്മയ്ക്കായി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതിയാണ് ‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍. പുസ്തകം അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഡിസി ബുക്‌സ് വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. 4000 രൂപാ മുഖവിലയുള്ള പുസ്തകം 25% വിലക്കുറവില്‍ കേവലം 3,000 രൂപയ്ക്ക് ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാം. 4 വാല്യങ്ങളിലായി 4000 പേജുകളോട് കൂടിയാണ് പുസ്തകം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഓര്‍ക്കുക ഓഫര്‍ ഇന്ന് (22 ഡിസംബര്‍ 2020) കൂടി മാത്രം

ലോകഭാഷകളില്‍തന്നെ 10-ല്‍ താഴെ മാത്രമേ ഷെയ്ക്‌സ്പിയറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളു എന്നറിയുമ്പോള്‍ കെ. അയ്യപ്പപ്പണിക്കര്‍ എഡിറ്റ് ചെയ്ത ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണകൃതികളുടെ മൂല്യമേറയാണ്.

സാഹിത്യ ചരിത്രകാരന്മാര്‍ ഷേക്‌സ്പിയറുടെ രചനാകാലയളവിനെ നാലു ഘട്ടമായി വിഭജിക്കുന്നു.ആദ്യ ഘട്ടമായ 1590 ന്റെ മധ്യം വരെ അദ്ദേഹം റോമന്‍,ഇറ്റാലിയന്‍ മാതൃകകളില്‍ നിന്നും ചരിത്ര നാടകങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രധാനമായും ശുഭാന്തനാടകങ്ങളാണ് എഴുതിയത്. രണ്ടാം ഘട്ടമായ 1595 മുതല്‍ 1599 വരെയുള്ള കാലയളവ് ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ട് ദുരന്തനാടകങ്ങളോടെയാണ്.റോമിയോ ആന്റ് ജൂലിയറ്റും ജൂലിയസ് സീസറും. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമെന്ന് കണക്കാക്കുന്ന ശുഭാന്തചരിത്ര നാടകങ്ങളും രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.1600 മുതല്‍ 1608 വരെയുള്ള കാലയളവിലാണ് ദുരന്ത നാടകങ്ങള്‍ രചിച്ചത്. ഈ സമയത്താണദ്ദേഹം ലോകോത്തരങ്ങളായ ദുരന്ത നാടകങ്ങളായ ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക് ബത്ത്, ആന്റണി ആന്റ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവ എഴുതിയത്.1608 മുതല്‍ 1613 വരെ അവസാന കാലയളവില്‍ അദ്ദേഹം ശുഭാന്ത ദുരന്ത മിശ്രിതമായ കാല്‍പ്പനികങ്ങള്‍ എന്ന് വിളിക്കുന്ന ലാജി കോമഡികള്‍ എഴുതി സിംബെലൈന്‍, 3 വിന്റേഴ്‌സ് ടെയില്‍, ദ ടെംപസ്റ്റ് എന്നിവ ഇവയില്‍ പ്രധാനമാണ്.

Comments are closed.