DCBOOKS
Malayalam News Literature Website

കോവിഡ്കാല വായനയില്‍ ഇന്ന് ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകൾ & അൽ-അറേബ്യൻ നോവൽ ഫാക്ടറി ‘

അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ അവതരിപ്പിച്ച പുസ്തകമാണ് ‘മുല്ലപ്പൂനിറമുള്ള പകലുകൾ & അൽ-അറേബ്യൻ നോവൽ ഫാക്ടറി ‘. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും ‘മുല്ലപ്പൂനിറമുള്ള പകലുകൾ & അൽ-അറേബ്യൻ നോവൽ ഫാക്ടറി’ 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍   ലഭ്യമാക്കിയിരിക്കുന്നത്. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘കോവിഡ്കാല വായന’ എന്ന പേരില്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്.

അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്‌കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക 

Comments are closed.