DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ 5 പുസ്തകങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചു സ്വന്തമാക്കാം 25% വിലക്കുറവില്‍!

പോയവാരങ്ങളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച, വായിക്കാന്‍ ആഗ്രഹിച്ച പുതിയ 5 പുസ്തകങ്ങള്‍ ഇപ്പോഴിതാ ഒന്നിച്ച് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

കെ ആര്‍ മീര രചിച്ച ‘ഖബര്‍’, അരുന്ധതി റോയിയുടെ ‘ ആസാദി’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, ആട് ആന്റണിയുടെ ‘തിരുടാ തിരുടാ’, അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ എന്നീ പുസ്തകങ്ങളടങ്ങിയ കൂട്ടമാണ് വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്. 1395 രൂപാ വിലയുള്ള പുസ്തകങ്ങള്‍ 1046 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം.

ഖബര്‍, കെ ആര്‍ മീര നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ, നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ.ആര്‍. മീര ‘ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്. നിയമവും അധികാരവും താര്‍ക്കികയുക്തിയും ചേര്‍ന്ന് അടക്കം ചെയ്ത നീതിയുടെ കഥ.

ആസാദി അരുന്ധതി റോയി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതിറോയി. വിവര്‍ത്തനം ജോസഫ്. കെ. ജോബ്.

 നിശബ്ദ സഞ്ചാരങ്ങള്‍, ബെന്യാമിൻ  ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ്സിന്റെയും അവരുടെ പിന്തലമുറയുടെയും ലോകജീവിതമാണ് നോവലിലൂടെ ബെന്യാമിന്‍ ആവിഷ്‌കരിക്കുന്നത്. മധ്യ തിരുവിതാംകൂറിൽ നിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ബെന്യാമിൻ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.

തിരുടാ തിരുടാ , ആട് ആന്റണി കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണി തന്റെ ജീവിതം എഴുതുകയാണ്തിരുടാ തിരുടാ എന്ന പുസ്തകത്തിലൂടെ. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണ് ആട് ആന്റണി ആത്മകഥ എഴുതിയത്.

‘മാക്കം എന്ന പെണ്‍തെയ്യം,അംബികാസുതന്‍ മാങ്ങാട്  സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്‍തെയ്യംകടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് മാക്കം എന്ന പെണ്‍തെയ്യം’.

പുസ്തകക്കൂട്ടത്തിനായി ക്ലിക്ക് ചെയ്യൂ

Comments are closed.