DCBOOKS
Malayalam News Literature Website

‘ഹൃദയസരസ്സ് ‘ തിരഞ്ഞെടുത്ത 1001 ഗാനങ്ങള്‍

കവി, നോവലെഴുത്തുകാരന്‍, ചലച്ചിത്രഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച  ശ്രീകുമാരന്‍തമ്പിയുടെഹൃദയസരസ്സ് തിരഞ്ഞെടുത്ത 1001 ഗാനങ്ങള്‍ ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. ശ്രീകുമാരൻ തമ്പിയുടെ തിരെഞ്ഞെടുത്ത ഗാനങ്ങളുടെ അമൂല്യ ശേഖരമാണ് ഈ സമാഹാരം .

ചലച്ചിത്രരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള ശ്രീകുമാരന്‍ തമ്പി, ചലച്ചിത്രസാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്
അമ്മയ്‌ക്കൊരു താരാട്ട്, എഞ്ചിനീയറുടെ വീണ, നീലത്താമര, അച്ഛന്റെ ചുംബനം, ശീര്‍ഷകമില്ലാത്ത കവിതകള്‍, (കവിതകള്‍) ഹൃദയസരസ്സ് (ചലച്ചിത്രഗാനങ്ങള്‍) കുട്ടനാട്, ഞാനൊരു കഥ പറയാം, കാക്ക തമ്പുരാട്ടി (നോവലുകള്‍) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.