DCBOOKS
Malayalam News Literature Website

20-മത് ഡിസി കിഴക്കെമുറി സ്മാരക പ്രഭാഷണം ടി എം കൃഷ്ണ നിര്‍വ്വഹിക്കുന്നു

ഡി. സി ബുക്‌സ് കേരളത്തിന്റെ വായനാസംസ്‌കാരത്തില്‍ സജീവസാന്നിധ്യമായിട്ട് 44 വര്‍ഷം പിന്നിടുകയാണ്. ഈ വേളയില്‍ ഡി.സി ബുക്‌സിന്റെ വാര്‍ഷികാഘോഷവും 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണവും ഓഗസ്റ്റ് 29ന് സംഘടിപ്പിക്കുകയാണ്. തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ വെച്ച് എഴുത്തുകാരന്‍ ടി. പത്മനാഭന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ എം.മുകുന്ദന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.

20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം 2016-ലെ മാഗ്‌സെസെ പുരസ്‌കാര ജേതാവും കലാസാമൂഹ്യ പ്രവര്‍ത്തകനുമായ ടി.എം കൃഷ്ണ നിര്‍വ്വഹിക്കും. ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

Comments are closed.