DCBOOKS
Malayalam News Literature Website

’18 പുരാണങ്ങള്‍’ ; മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ’18 പുരാണങ്ങള്‍’  ഇപ്പോള്‍ വാങ്ങാം ഓരോ പുസ്തകങ്ങളായി. 499 രൂപ മുതല്‍ 4,199 രൂപ വരെയുള്ള 18 വാല്യങ്ങളും ഇപ്പോള്‍ ഓരോ കോപ്പികളായി സ്വന്തമാക്കാം.

ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും ഒരുമിച്ച് ആദ്യമായി മലയാളത്തിന് ലഭ്യമാക്കിയ കൃതിയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ’18 പുരാണങ്ങള്‍’. 18000 പേജുകളിലായി 18 വാല്യങ്ങളില്‍ ആയിരക്കണക്കിനു കഥകള്‍ ഉള്‍ക്കൊള്ളുന്ന, കഥകളിലൂടെയും ചിത്രങ്ങളിലൂടെയും രസകരമായ ഉപാഖ്യാനങ്ങളിലൂടെയും മഹത്തായൊരു സാംസ്‌കാരിക പൈതൃകത്തെ സ്വന്തമാക്കാനൊരു അപൂര്‍വ്വാവസരമാണ് ഡി സി ബുക്‌സ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലഭ്യമാക്കിയത്.

സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും  കോപ്പികള്‍ ലഭ്യമാണ്.

ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.