DCBOOKS
Malayalam News Literature Website

ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം; പൊതുപരിപാടികള്‍ക്ക് മാര്‍ച്ച് 6ന് തുടക്കമാകും

ദേശാഭിമാനി ഒരുക്കുന്ന  ടി. പത്മനാഭന്‍ സാംസ്‌കാരികോത്സവത്തിന്റെ പൊതുപരിപാടികള്‍ക്ക് ഇന്ന്(മാര്‍ച്ച് 6) തുടക്കമാകും. വൈകിട്ട് ആറിന് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തുനിന്ന് ടൗണ്‍സ്‌ക്വയറിലേക്ക് വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അധ്യക്ഷനാകും.  ടി. പത്മനാഭന്റെ കഥകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം ടൗണ്‍സ്‌ക്വയറില്‍ ആരംഭിക്കും. വൈകിട്ട് 6.30 മുതല്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പനും സംഘവും ഒരുക്കുന്ന നാടന്‍കലാവിരുന്നുമുണ്ടാകും.

മാര്‍ച്ച് 10 നാണ ദേശാഭിമാനി പുരസ്‌കാരദാനചടങ്ങ്. പത്തിന് വൈകിട്ട് ആറിന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുലക്ഷം രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം  ടി. പത്മനാഭന് സമ്മാനിക്കും. പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ദേശാഭിമാനി മുദ്രാഗീതം നൃത്താവിഷ്‌കാരത്തോടെയാണ് അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് ആരംഭിക്കുക. എം വി ഗോവിന്ദന്‍ അധ്യക്ഷനാകും. ചടങ്ങില്‍ ടി പത്മനാഭന്റെ പുതിയ കഥാസമാഹാരം ‘മരയ’ കെ ജെ തോമസ് കവി പ്രഭാവര്‍മയ്ക്ക് നല്‍കി പ്രകാശനം ചെയ്യും.

 

Comments are closed.