തൃശൂര്‍ കേരളവര്‍മ്മ കോളെജില്‍ നവാഗതര്‍ക്കായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെ വിദ്യാര്‍ഥി സംഘര്‍ഷം. കോളെജിലെ നവാഗത ദിനാഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളിലൊരാളെ മര്‍ദ്ദിച്ചതും തുടര്‍ന്നുണ്ടായ ബഹളവുമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിനിടയില്‍ കല്ലേറ് കൊണ്ട് കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. ശോഭയ്ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തി സുരക്ഷ ഒരുക്കിയിട്ടുണ്ട്.