DCBOOKS
Malayalam News Literature Website

ദില്ലിയിലെ മാലിന്യക്കൂമ്പാരം: ലെഫ്. ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ദില്ലി:നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനാല്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ അദ്ദേഹം അത് വിനിയോഗിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ലെഫ്. ഗവര്‍ണറെ വിമര്‍ശിച്ചത്.

മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ഗവര്‍ണര്‍ പ്രത്യേക സമിതിയെ വിളിച്ചു ചേര്‍ക്കാത്തതിന് കോടതി ശകാരിച്ചു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന് മേല്‍ അധികാരമുള്ള ഗവര്‍ണറുടെ ഓഫീസ് മാലിന്യ വിഷയത്തില്‍ പരിഹാരം കാണാത്തതിലും കോടതി നീരസം പ്രകടിപ്പിച്ചു. നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലായി കുന്നുകൂടിക്കിടക്കുന്ന മാലിന്യകൂമ്പാരങ്ങള്‍ ഉടന്‍ നീക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

Comments are closed.