DCBOOKS
Malayalam News Literature Website

മോദി മുക്തഭാരതം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിക്കണം: രാജ് താക്കറെ

മോദി മുക്തഭാരതത്തിനായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആഹ്വാനം. എം.എന്‍.എസ് നേതാവ് രാജ് താക്കറെയാണ് മോദി മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്തത്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി മുക്ത ഭാരതത്തിനായി രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘മൂന്നാം സ്വാതന്ത്ര്യ സമരത്തിനായി നാം സജ്ജമാവേണ്ട കാലമായി. മോദി മുക്തഭാരതം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിക്കണം’ രാജ് താക്കറെ പറഞ്ഞു.രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ മന:പൂര്‍വ്വമായ ശ്രമം നടക്കുന്നതായും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Comments are closed.