DCBOOKS
Malayalam News Literature Website

പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം വി.എം ദേവദാസിന്

തലശ്ശേരി: കഥാകൃത്തും ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗം അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരില്‍ നല്‍കുന്ന പ്രഥമ കെ.വി സുധാകരന്‍ കഥാപുരസ്‌കാരം യുവസാഹിത്യകാരന്‍മാരില്‍ ശ്രദ്ധേയനായ വി.എം ദേവദാസിന്റെ അവനവന്‍ തുരുത്ത് എന്ന കഥാസമാഹാരത്തിന്. ഒക്ടോബര്‍ മൂന്നിന് ബ്രണ്ണന്‍ കോളെജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി കെ.ആര്‍. മീര പുരസ്‌കാരദാനം നിര്‍വ്വഹിക്കും.

പ്രശസ്ത നിരൂപകന്‍ എന്‍.ശശിധരന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഡോ. ഷാജി ജേക്കബ്, ഡോ.ജിസ ജോസ് തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍. ബ്രണ്ണന്‍ കോളെജ് മലയാളവിഭാഗവും ഗവേഷണകേന്ദ്രവും സംയുക്തമായാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വി.എം ദേവദാസിന്റെ അവനവന്‍ തുരുത്ത് എന്ന ചെറുകഥാസമാഹാരം ഏറെ പ്രശംസകള്‍ നേടിയ കൃതിയാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കഥാസമാഹാരത്തില്‍ കുളവാഴ, ചാച്ചാ, നാടകാന്തം, അവനവന്‍ തുരുത്ത്, മാന്ത്രികപ്പിഴവ്, അഗ്രഹസ്തം, നഖശിഖാന്തം തുടങ്ങി ഏഴ് കഥകളാണ് സമാഹരിച്ചിരിക്കുന്നത്.

Comments are closed.