DCBOOKS
Malayalam News Literature Website

ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഡി.സി ബുക്‌സ് മെഗാ ബുക് ഫെയര്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.  ജനുവരി 11 മുതല്‍ 27 വരെയാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ്- മലയാളം പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന നിറശേഖരമാണ് മേളയില്‍ പ്രിയവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടും മേളയില്‍ ലഭ്യമാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ലക്ഷക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി 27ന് ബുക്ക് ഫെയര്‍ സമാപിക്കും.

Comments are closed.