DCBOOKS
Malayalam News Literature Website

ശമ്പളം കുറയ്ക്കണമെന്നാവിശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സമരം

നമ്മുടെ നാട്ടിലെ നഴ്‌സ്മാരും ഡോക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരുമൊക്കെ ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുമ്പോള്‍ അങ്ങ് കാനഡയില്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ ശമ്പളം കുറയ്ക്കണമെന്നാവിശ്യപ്പെട്ട് സമരം നടത്തുകയാണ്. അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ശമ്പള വര്‍ധനവല്ല മികച്ച ആരോഗ്യ സംവിധാനമാണ് വേണ്ടതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഒപ്പുശേഖരണം നടത്തിയത്.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ ഇവര്‍ ഒപ്പുശേഖരണം നടത്തിവരികയാണ്. ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന 70 കോടി ഡോളര്‍, നഴ്‌സുമാര്‍ക്കും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പള വര്‍ധനയായി നല്‍കണമെന്നും പരാതിയില്‍ പറയുന്നു. 403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഈ വര്‍ഷം വര്‍ധനവുണ്ടാകുക.

Comments are closed.