DCBOOKS
Malayalam News Literature Website

സഞ്ചാര സാഹിത്യം: യാത്രയുടെ അനുഭവങ്ങളും പങ്കുവെയ്ക്കലിന്റെ സൗന്ദര്യവും

എന്താണ് സഞ്ചാര സാഹിത്യം?

‘Happiness is only real when shared’

‘സന്തോഷം യഥാര്‍ത്ഥ്യമാകുന്നത് പങ്കുവെയ്ക്കപ്പെടുമ്പോഴാണ്..’

സഞ്ചാര സാഹിത്യം | sanchara sahithyam | travel writing in Malayalam | Malayalam travelogue | SK Pottekkatt | Malayalam travel literature | travel stories Malayalam | Malayalam travel experiences | digital travelogue | Malayalam travel blog | DC Ink | DC Books | Arya Gopi Akarappacha | TJ Joseph Balivilasam | travel and literature | travel inspiration | Into the Wild | Christopher McCandless | solo traveler | Malayalam travel writers | how to write travelogues | travel stories for readers | Malayalam travel blogs | joy of travel | travel narratives Malayalam | modern travel writing in Malayalam | യാത്രാവിവരണം | ട്രാവലോഗ് മലയാളം | എസ് കെ പൊറ്റെക്കാട് | മലയാളത്തിലെ സഞ്ചാര സാഹിത്യം | യാത്രാ കഥകൾ

ലോകത്ത് ഒട്ടേറേ യാത്രികരെ പ്രചോദിപ്പിച്ച വരികളിലൊന്നാണിത്. സാഹസിക സോളോ യാത്രികന്‍ ക്രിസ്റ്റൊഫര്‍ മക്കെന്‍ഡ്‌ലസിന്റെത് എന്നറിയപ്പെടുന്ന ഈ വാചകത്തിന് വളരെയേറെ അര്‍ത്ഥതലങ്ങള്‍ യാത്രപ്രേമികള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 1996-ല്‍ പ്രസിദ്ധീകരിച്ച ‘ഇന്‍ ടു ദി വൈല്‍ഡ് എന്ന പുസ്തകത്തിലും തുടര്‍ന്ന് 2007ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമായ ‘ഇന്‍ ടു ദി വൈല്‍ഡ്’ എന്ന സിനിമയിലും വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഒന്നാണ് മുകളില്‍ കുറിച്ച വാചകം. ഒന്ന് ഇത് വളരെ സത്യവുമാണ്. കാടും മേടും നാടും നഗരവും കടലും ഒക്കെ ചുറ്റി നടന്ന് കാണുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ആ നിര്‍വൃതി പങ്കുവയ്ക്കാന്‍ ആരുമില്ലെങ്കില്‍, നമ്മുടെ യാത്രകളെ കേള്‍ക്കാന്‍ ആരുമില്ലെങ്കില്‍ പിന്നെന്ത് സന്തോഷമാണുള്ളത്.

തീര്‍ച്ചയായും അങ്ങനെയല്ലാതെ യാത്ര ചെയ്യുന്നവരുമുണ്ടാകും. പക്ഷെ യാത്രകളും അതിലെ അനുഭവങ്ങളും പങ്കുവയ്ക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും നിറവും, അത് ഒന്ന് വേറേ തന്നെയാണ്. യാത്രാ വിവരണം എന്നാല്‍ എന്താണെന്നറിയാമോ? യാത്രാ വിവരണം അഥവാ ട്രാവലോഗ് എന്നത്, ഒരാള്‍ നടത്തിയ യാത്രയിലെ അനുഭവങ്ങളും, കണ്ട കാഴ്ചകളും, അവിടുത്തെ ആളുകളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള നിരീക്ഷണങ്ങളും, സ്വന്തം ചിന്തകളും വികാരങ്ങളും കൂട്ടിച്ചേര്‍ത്ത് എഴുതുന്ന ഒരു സാഹിത്യരൂപമാണ്. ഇത് ഒരു വ്യക്തിപരമായ ആഖ്യാനമാണ്; കേവലം സ്ഥല നാമങ്ങള്‍ മാത്രം പറയുന്നതിനുപകരം, ആ യാത്രയിലെ വികാരങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ മറ്റോരാളിന് പകര്‍ന്ന് കൊടുക്കലാണ്.

മലയാള സാഹിത്യത്തില്‍ എസ്. കെ പൊറ്റെക്കാട് വെട്ടിതെളിഞ്ഞ സഞ്ചാര സാഹിത്യം അക്ഷരങ്ങളില്‍ നിന്ന് വളര്‍ന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തൊട്ട് ഇപ്പോഴത്തെ ബ്ലോഗര്‍മാരും വ്‌ളോഗ്ഗര്‍മാരും വരെ പങ്കുവയ്ക്കുന്ന ഡിജിറ്റല്‍ യാത്രവിവരണങ്ങളിലേക്ക്് എത്തിയിരിക്കുകയാണ്. യാത്രവിവരണങ്ങള്‍ പങ്കുവയ്ക്കുന്ന ഒട്ടേറേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഈ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ഡിജറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഡിസി ബുക്ക്‌സിന്റെ ഡിസി ഇങ്ക് (www.dcink.in) എന്ന വെബ്‌സൈറ്റ്. മലയാളത്തിന്റെ യുവ എഴുത്തുകാരി ആര്യാ ഗോപിയുടെ ‘അക്കരപ്പച്ച‘, എഴുത്തുകാരനും അധ്യാപകനുമായ ടി.ജെ ജോസഫിന്റെ ‘ബാലിവിലാസം‘ തുടങ്ങിയ യാത്ര വിവരണ കോളങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

 

💕കൂടുതൽ വായിക്കുവാനായി ഡി സി ഇങ്ക് സന്ദർശിക്കൂ

 

 

Leave A Reply