DCBOOKS
Malayalam News Literature Website

മമ്മൂട്ടി എന്ന മഹാനടന്‍ !

മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് മമ്മൂട്ടി എന്ന നടന്‍. അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് മമ്മൂട്ടി. “വെറുമൊരു നടന്‍, കുറെ അവാര്‍ഡുകള്‍ വാങ്ങിയ നടന്‍ എന്നല്ല; സിനിമയെന്നസാംസ്കാരികചരിത്രത്തിന്റെയും കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ തന്നെയും ഭാഗമാണ് മമ്മൂട്ടി. അദ്ധ്വാനിച്ചും കഷ്ടപ്പെട്ടും ആത്മാര്‍പ്പണത്തോടുകൂടി പ്രവര്‍ത്തിച്ചുമാണ് മമ്മൂട്ടി ഈ ഉയരങ്ങളിലൊക്കെയെത്തിയത്. ‘ടോട്ടല്‍ ആക്ടര്‍’ ആണ് അദ്ദേഹം. സമഗ്രസുഭഗമായ അഭിനയം എന്നാണ് എം ടി വാസുദേവന്‍ നായര്‍ നിരീക്ഷിക്കുന്നത്. അരനൂറ്റാണ്ടുകാലമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും മറ്റു ഭാഷകളിലെ സിനിമകളില്‍ വ്യക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്ത ചലച്ചിത്രവ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. അതേസമയം, കേരളസംസ്കാരത്തിന്റെ പരിണാമങ്ങളിലും നവീകരണങ്ങളിലും നിസ്സാരമല്ലാത്ത സ്വാധീനവും അദ്ദേഹം ചെലുത്തിക്കഴിഞ്ഞു.” എന്നാണ് മമ്മൂട്ടിയെകുറിച്ച് ജി പി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. (ലേഖനത്തിന്‍റെ പൂര്‍ണ്ണ രൂപം ഡിസി ഇങ്കില്‍ വായിക്കാം.)

മമ്മൂട്ടി | mammootty

മൂന്ന് തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും പത്ത് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളും മറ്റ് നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് മമ്മൂട്ടി എന്ന മഹാനടന്‍. മികച്ച നടനുള്ള ദേശീയ അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ എത്തിയ ആള്‍ എന്ന റെക്കോർഡും മമ്മൂട്ടിയ്ക്കുണ്ട്. 1998-ൽ പത്മശ്രീ നല്‍കി രാജ്യം മമ്മൂട്ടിയെ ആദരിച്ചു. കേരള സർവകലാശാലയിൽ നിന്നും കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചു.

1990-ൽ ഒരു വടക്കൻ വീരഗാഥ , മതിലുകൾ എന്നീ ചിത്രങ്ങൾക്ക് മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.1994-ൽ അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ, ടി.വി. ചന്ദ്രന്റെ പൊന്തൻ മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് വീണ്ടും അദ്ദേഹത്തെ തേടിയെത്തി. 1997-ൽ ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ചിത്രത്തിലെ അഭിനയത്തിന് ബി.ആർ. അംബേദ്കറുടെ വേഷം അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് മൂന്നാം തവണ ലഭിച്ചു.

💕കൂടുതൽ വായിക്കുവാനായി ഡി സി ഇങ്ക് സന്ദർശിക്കൂ

 

Leave A Reply